Hot Posts

6/recent/ticker-posts

ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധികളുടെ നടുവിൽ: കെ പി രാജേന്ദ്രൻ


പാലാ: ബിജെപിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ തൊഴിലാളികൾ വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. 


തൊഴിലാളികൾ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ  ഇല്ലായ്മ ചെയ്യുന്നതിനുള്ള കരിനിയമങ്ങൾ ഓരോന്നായി പാർലമെന്റിനെ പോലും നോക്കു കുത്തികളാക്കി നടപ്പിലാക്കുന്നു.  ഇന്ത്യയിലെ കുത്തക മുതലാളിമാർക്ക് പാദസേവ ചെയ്യുകയാണ് കേന്ദ്ര ഗവണ്മെന്റ് എന്നും അദ്ദേഹം പറഞ്ഞു. 



പാലായിൽ നടക്കുന്ന എ ഐ റ്റി യു സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്രൻ.10 ന് കുരിശുപള്ളി ജംഗ്ഷനിൽ ജില്ല പ്രസിഡന്റ് റ്റി എൻ രമേശൻ പതാക ഉയർത്തിയതോടെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ  രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. റ്റി എൻ രമേശൻ, ബാബു കെ ജോർജ്, എം ജി ശേഖരൻ, കെ ഡി വിശ്വനാഥൻ, കെ അജിത, സൗദാമിനി തങ്കപ്പൻ എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു. 


ജോൺ വി ജോസഫ് രക്തസാക്ഷി പ്രമേയവും, അഡ്വ ബിനു ബോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
ജില്ല സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌ കുമാർ റിപ്പോർട്ടും കണക്കും  അവതരിപ്പിച്ചു.


സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, എ ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കൃഷ്ണൻ, സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി എ സലാം, എ  ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസ്സീസി, മഹിളാ സംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാർ, കിസ്സാൻ സഭ ജില്ല പ്രഡിഡന്റ് അഡ്വ തോമസ് വി റ്റി, ഹേമലത പ്രേംസാഗർ, കെ റ്റി പ്രമദ്, പി കെ ഷാജകുമാർ, ബി രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. 





 



 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും