Hot Posts

6/recent/ticker-posts

ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകൻ അറസ്റ്റിൽ


തിരുവനന്തപുരം: പാറശ്ശാല പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഷൈജുവിനെയാണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.


ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ സ്ഥാപിച്ചാണ് പൊന്‍വിളയില്‍ സ്മാരകം നിര്‍മിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പ്രദേശത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ യുവാവ് സ്മാരകത്തിലെ ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ കല്ലെറിഞ്ഞു തകര്‍ത്തതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.



ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തെ സി.പി.എമ്മിന്റെ സ്മാരകവും അടിച്ചുതകര്‍ത്തിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.








 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്