Hot Posts

6/recent/ticker-posts

ലോഡ്ഷെഡിം​ഗ് വരുമോ...സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ

representative image

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തതും, മഴ കുറഞ്ഞതും, വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടർന്ന് ലോഡ് ഷെഡിങും നിരക്ക് വർധനവും ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 


നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ചിറ്റുരിൽ പറഞ്ഞു.  ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങളിൽ 21ന് ചേരുന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെടുക്കുക.



മഴ കുറവായതിനാൽ പവർ എക്സ്ചേഞ്ചിൽ വൈദ്യുതിക്ക് യൂണിറ്റിനു ശരാശരി 7 രൂപയാണു വില. വൈകുന്നേരങ്ങളിൽ ഇതു 10 രൂപ വരെ ആകും.  പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള അധികബാധ്യത പ്രതിദിനം 10 കോടിയിൽ നിന്നു 15 കോടിയാവുമെന്നു വ്യക്തമായതോടെ ജല വൈദ്യുതിയുടെ ഉൽപാദനം കൂട്ടിയിട്ടുണ്ട്. 


സെപ്‌റ്റംബറിൽ മഴ ലഭിക്കുമെന്ന പ്രവചനത്തില്‍ വിശ്വസിച്ചാണ് ഉൽപാദനം കൂട്ടുന്നത്. ഇടുക്കിയിൽ 25 ലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചിരുന്നത് 60 ലക്ഷം ആക്കിയിട്ടുണ്ട്. മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. 







 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്