Hot Posts

6/recent/ticker-posts

ജിൻസ് കുര്യൻ വീണ്ടും കേരള യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ്



ഏറ്റുമാനൂർ: കേരള യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റായി ജിൻസ്  കുര്യൻ കുളങ്ങര വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഡൊമിനിക് ചെറുകാട്ടിൽ ഉൾപ്പെടെ മികവാർന്ന നിയോജകമണ്ഡലം കമ്മിറ്റിയാണ് നിലവിൽ വന്നത്. 


കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എം പി വിഭാവനം ചെയ്യുന്ന സെമി കേഡർ സംഘടന സംവിധാനത്തിലേക്ക് യൂത്ത് ഫ്രണ്ട് (എം)നെ സമഗ്രമായി വളർത്തിയെടുക്കാനാണ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രഥമമായി ലക്ഷ്യം വെക്കുന്നത്. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നിയോജകമണ്ഡലമായ ഏറ്റുമാനൂർ നിയോജകമണ്ഡലം കേരള യൂത്ത് ഫ്രണ്ട് (എം) ന് അനവധി ജില്ലാ - സംസ്ഥാന നേതാക്കന്മാരെ സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.  




അതിരമ്പുഴയിൽ സ്ഥിരതാമസമാക്കിയ ജിൻസ് കുര്യൻ, അതിരമ്പുഴയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. ജനകീയ പ്രശ്നങ്ങളിൽ എന്നും പൊതു സമൂഹത്തോടൊപ്പം നിന്ന് പ്രവർത്തിച്ച ജിൻസിന് കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക്  അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനയുടെയും കേരള പോലീസിന്റെയും പ്രത്യേക ആദരവ് നൽകപ്പെട്ടു. 


KSC (M) ലൂടെ വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജിൻസ് KSC (M) അതിരമ്പുഴ മണ്ഡലം സെക്രട്ടറി,ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജില്ലാ കമ്മിറ്റി അംഗം യൂത്ത് ഫ്രണ്ട് (എം) മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റി അംഗം.എന്നിലകളിൽ പ്രവർത്തന മികവ് തെളിയിച്ച ശേഷം യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 


ഏറ്റുമാനൂർ മുൻസിപ്പൽ മണ്ഡലത്തിൽ നിന്നുള്ള ഡൊമിനിക്ക് ചെറുകാട്ടിൽ KSC (M) ലൂടെ സജീവ രാഷ്ട്രീയ രംഗത്തെത്തി. പാരമ്പര്യ കേരള കോൺഗ്രസ്  കുടുംബത്തിൽ അംഗമായ ഡോമിനിക് KSC ( M ) ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി, നിയോജന സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തന മികവ് തെളിയിച്ച ശേഷം വിദേശ ജോലി നേടി.പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ തിരിച്ചെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ച ഡോമിനിക്ക് യൂത്ത് ഫ്രണ്ട് ( M )ൽ വീണ്ടും സജീവമായി.




 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്