Hot Posts

6/recent/ticker-posts

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കണ്ടെത്തൽ അംഗീകരിക്കും- വീണ ജോർജ്



കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കണ്ടെത്തൽ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പ് തന്നെയാണ്. കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന്റെ കണ്ടെത്തലും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും രണ്ടുതട്ടിലാണ്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 




അതേസമയം ഒരു എംആർഐ സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഇങ്ങനെയൊരു കണ്ടെത്തലിലേക്കു പോകാൻ സാധിക്കില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.


ജില്ലാ മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് ഹർഷിന അപ്പീൽ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്തുകൊണ്ട് കേസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.






 



 
Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം