Hot Posts

6/recent/ticker-posts

പൊടിപൊടിച്ച് പാലാ ന​ഗരസഭ ഓണാഘോഷം...



പാലാ: ചെയർപേഴ്‌സൺ ജോസിൻ ബിനോയുടെ നേതൃത്വത്തിൽ കൗൺസിലർമാരും ജീവനക്കാരും ചേർന്ന്  നഗരസഭയുടെ ഓണാഘോഷം പൊടിപൂരമാക്കി. പാട്ടുകളും സംഘ നൃത്തങ്ങളും മ്യൂസിക് ബോളും കസേര കളിയും അത്തപൂവിടലും ഒക്കെ ചേർന്നപ്പോൾ ആകെ എല്ലാവരും ആഘോഷതിമിർപ്പിലായി.


മ്യൂസിക് ബോൾ മത്സരത്തിൽ അവസാന മൂന്നു പേരായി വന്നത് ജീവനക്കാരിയായ ഗീതുവും മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഇടനാടുള്ള അരുണും ആയിരുന്നു. എന്നാൽ മൂവരെയും ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ മലർത്തിയടിച്ചു ആന്റോ ജോസ് പടിഞ്ഞാറേക്കര മ്യൂസിക് ബോളിൽ വിജയിച്ചു.






തുടർന്ന് നടന്ന കസേര കളിയിൽ മുൻ കൗൺസിലർമാരും പങ്കെടുത്തപ്പോൾ മിനി പ്രിൻസും കൂടി. ഭാഗ്യം കൊണ്ട് പ്രിൻസും അവസാന റൗണ്ട് വരെ കസേര ലഭിച്ചത് കൊണ്ട് ഉണ്ടായിരുന്നു. എന്നാൽ മിനി പ്രിൻസ് ഔട്ട് ആയപ്പോൾ അവസാന ഒരു കസേരയ്ക്കായി വി സി പ്രിൻസും ആനി ബിജോയിയും തമ്മിലുള്ള മത്സരത്തിൽ ആനി ബിജോയി വിജയിക്കുകയായിരുന്നു.


ഇത്തവണയും മാവേലിയായി വേഷം കെട്ടിയ നഗരസഭാ ജീവനക്കാരൻ പി സി ഷാജി സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയപ്പോൾ ബൈജു കൊല്ലമ്പറമ്പിൽ അവതരണത്തിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. എല്ലാവർക്കും വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകിയാണ് പരിപാടികൾ അവസാനിച്ചത്.


മുൻ കൗൺസിലർമാരും പൊതു പ്രവർത്തകരും പരിപാടികൾ വീക്ഷിക്കാനെത്തിയിരുന്നു. മത്സര വിജയികൾക്ക് നഗരസഭാ ചെയർപേഴ്സൺ സമ്മാനങ്ങൾ വിതരണം ചെയ്തു.




 



 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി