Hot Posts

6/recent/ticker-posts

ലഹരി മാഫിയയിൽ നിന്ന് യുവതലമുറയെ നേർവഴിക്ക് നയിക്കണം: മാണി സി കാപ്പൻ എം എൽ എ



പൈക: ലഹരിയുടേയും മൊബൈൽ ഗെയിമിന്റേയും കാലത്ത് വഴി തെറ്റി പോവുന്ന യുവതലമുറയെ നേർവഴിക്കു നയിക്കുവാൻ ഗ്രന്ഥശാലകൾ മുന്നിട്ടിറങ്ങണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 


പൈക കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് ടോമി തെക്കേൽ അധ്യക്ഷത വഹിച്ചു. 


എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി മുഖ്യപ്രഭാഷണം നടത്തി. പുതിയ ഗെയിമുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി നിർവ്വഹിച്ചു. 


ഡോ. ജോർജ് മാത്യു പുതിയിടം, എലിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ. ആർ. മന്മഥൻ,  ഗ്രന്ഥശാല സെക്രട്ടറി റെജി ആയിലൂക്കുന്നേൽ, വനിതാ വേദി പ്രസിഡന്റ് മോളി ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡോക്ടേഴ്സ് അവാർഡ് നേടിയ ഡോ. ജോർജ് മാത്യു പുതിയിടത്തിന് സ്വീകരണവും ആദരവും സമർപ്പിച്ചു. 



 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്