Hot Posts

6/recent/ticker-posts

ആരാധകർക്ക് സമ്മാനമായി നയൻതാരയുടെ '9 സ്‌കിന്‍'



'നയന്‍ സ്‌കിന്‍' (9 സ്‌കിന്‍) എന്ന പേരില്‍ സൂപ്പർതാരം നയൻതാര പുതിയ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. സെപ്റ്റംബര്‍ 29-ന് വില്‍പ്പന ആരംഭിക്കുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നയന്‍താര അറിയിച്ചിട്ടുണ്ട്.


ഭര്‍ത്താവ് വിഘ്നേശ് ശിവന്‍, സുഹൃത്തും ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. റെനിത രാജന്‍ എന്നിവരുമായി ചേര്‍ന്നാണ് നയന്‍താരയുടെ പുതിയ സംരംഭം. റെനിത രാജനുമായി ചേര്‍ന്ന് നേരത്തേ ലിപ് ബാം ബ്രാന്‍ഡും നയന്‍താര തുടങ്ങിയിട്ടുണ്ട്.


ആറുവര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ നാനോ ടെക്നോളജിയുടെ സഹായത്തോടെ വികസിപ്പിച്ചതെന്ന് നയന്‍താര പറയുന്നു. സ്വയം സ്‌നേഹിക്കുകയാണ് നമ്മള്‍ എല്ലാവരും ആദ്യം ചെയ്യേണ്ടതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിശയകരമായ ഒരു ചര്‍മ സംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കൂവെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.



പുതിയ സംരഭത്തെ നയന്‍താരയുടെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. സൂപ്പര്‍ താരത്തിന്റെ ചര്‍മസംരക്ഷണ ടിപ്‌സിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.



 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു