Hot Posts

6/recent/ticker-posts

കെ.എസ്.ആര്‍.ടി.സി.യുടെ 'ജനത സര്‍വീസ്' ഇന്ന് മുതൽ

representative image 

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി.ബസില്‍ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ 'ജനത സര്‍വീസ്' തിങ്കളാഴ്ച മുതൽ. കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യപരീക്ഷണം എന്നനിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക.


തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്‌ലോര്‍ എ.സി.ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്. 


20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫാസ്റ്റിനെക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമാണുള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്.


കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍നിന്ന് എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ്, രാവിലെ 7.15-നു പുറപ്പെട്ട് 9.30-ന് തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് 10-ന് യാത്ര തിരിക്കുന്ന ബസുകള്‍ 12-ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും.


അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15-ന് സര്‍വീസ് അവസാനിപ്പിക്കും. പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനത സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്