Hot Posts

6/recent/ticker-posts

അന്നം നല്കിയ 'അദ്ഭുത' മനുഷ്യൻ; എം എസ് സ്വാമിനാഥന്റെ സംസ്കാരം നാളെ



വ്യാഴാഴ്ച അന്തരിച്ച ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവായ എം എസ് സ്വാമിനാഥന്റെ സംസ്കാരം ശനിയാഴ്ച ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും. ഏതൊരു സാധാരണക്കാരും സുപരിചിതമാണ് എംഎസ് സ്വാമിനാഥൻ എന്ന പേര്. അത്രയും വിലമതിയ്ക്കാനാവാത്ത സംഭാവനകളാണ് കാർഷിക- ഭക്ഷ്യ മേഖലയിൽ അദ്ദേഹം നല്കിയിട്ടുള്ളത്. 


1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥൻ ജനിച്ചത്. ഇന്ത്യൻ പരിസ്ഥ്തിക്ക് ഇണങ്ങുന്ന തരത്തിലുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകൾ വികസിപ്പെടുത്തതിലൂടെയാണ് സ്വാമിനാഥൻ അന്തർദേശീയ തലത്തിൽ പ്രശസ്തി നേടുന്നത്. 


ഉയർന്ന വിളവ് നൽകുന്നത് മാത്രമല്ല, രോഗ പ്രതിരോധശേഷിയുള്ളതും ഇന്ത്യൻ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായതുമായ ഗോതമ്പിന്റെയും നെല്ലിന്റെയും ഇനങ്ങൾ വികസിപ്പിക്കാൻ അദ്ദേഹം പരിശ്രമം നടത്തി.



ഇന്ത്യയുടെ ഭക്ഷ്യോൽപ്പാദനം കുതിച്ചുയരാൻ ഇത് സഹായിച്ചു. രാഷ്ട്രം ഭക്ഷ്യക്ഷാമം എന്ന അവസ്ഥയിൽ നിന്ന് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ പ്രവർത്തനം ക്ഷാമം ഇല്ലാതാക്കുക മാത്രമല്ല, എണ്ണമറ്റ കർഷക സമൂഹങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തുകയും ചെയ്തു.

സ്വാമിനാഥൻ ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) ഡയറക്ടറായിരുന്ന 1966–72 കാലത്താണ് കേന്ദ്രസർക്കാർ ഹരിതവിപ്ലവം നടപ്പാക്കിയത്. മെക്സിക്കൻ ഗോതമ്പ് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റിയ സങ്കരവിത്തുകളിലൂടെ ഉൽപാദനം പതിന്മടങ്ങാക്കിയതോടെ ലോകത്തിന്റെ കണ്ണിൽ സ്വാമിനാഥൻ അദ്ഭുത മനുഷ്യനായി.

കർഷകരുടെ അവകാശങ്ങൾ, സാമൂഹ്യനീതി, ഗ്രാമവികസനം എന്നിവയ്‌ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. കാർഷിക മേഖലയിലെ സമഗ്രമായ വളർച്ചയ്‌ക്കയ്ക്കൊപ്പം തന്നെ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, കൃഷിയിലും കാർഷിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിലും സജീവമായി പങ്കെടുക്കാൻ പ്രാപ്‌തമാക്കി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും