Hot Posts

6/recent/ticker-posts

ചന്ദ്രയാൻ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ.ഗിരീഷ് ശർമ്മയ്ക്ക് മാതൃവിദ്യാലയത്തിൽ സ്വീകരണം നൽകി


ചെമ്മലമറ്റം: ഓരോ ഭാരതീയനും അഭിമാനമായി മാറിയ ചന്ദ്രയാൻ- 3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ.ഗിരിഷ് ശർമ്മക്ക് മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി. ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ പുതിയ തലമുറ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോക്ടർ ഗീരിഷ് ശർമ്മ കുട്ടികളോട് പറഞ്ഞു.  



ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പാരിഷ് ഹാളിൽ കൂടിയ പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. 




ഹെഡ് മാസ്റ്റർ സാബു മാത്യു, വാർഡ് മെബർ രമേശ് ഇലവുങ്കൽ, പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ, ഷെറിൻ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി അദ്ദേഹം സംവാദം നടത്തി.

 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്