Hot Posts

6/recent/ticker-posts

അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു


അന്തിനാട്: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായി ചിത്ര രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. 


മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി അംഗവും പാരാ ലീഗൽ വോളന്റീയറുമായ ജ്യോതിലക്ഷ്മി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ സി.ആനി ജോസഫ് അധ്യക്ഷത വഹിച്ചു. പാലാ കരുണ ആശുപത്രിയിലെ ഡോക്ടർ സതീഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ചീഫ് ജില്ലാ കോ- ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. 


ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ മദർ സുപ്പീരിയർ സി.വിൽസി സി.എം.സി ചിത്ര രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പാലാ ജനറൽ ഹോസ്പിറ്റൽ വിമുക്തി സൈക്ക്യാട്രിക് സോഷ്യൽ വർക്കർ ആശ മരിയ പോൾ കുട്ടികളിൽ സാക്ഷരതയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും  ,സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കു അത് നേടിയെടിക്കാനായി പ്രോത്സാഹനം നൽകുകയും ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു. 



മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്, ലയൺസ് ക്ലബ് അരുവിത്തുറ പ്രസിഡന്റ് അരുൺ കുളമ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾക്ക് മധരപലഹാരങ്ങളും വിതരണം ചെയ്തു.

 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും