Hot Posts

6/recent/ticker-posts

യുവതലമുറയ്ക്ക് കാർഷിക അറിവുകൾ പകർന്ന് നൽകേണ്ടത് അനിവാര്യം: മാർ ജോസഫ് കല്ലറങ്ങാട്ട്


പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ "കുട്ടികളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കൃഷി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചത്. ബിഷപ്പ് ഹൗസ് ഹാളിൽ നടന്ന കൃഷി വിജ്ഞാന സദസും  സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. 


പഴയ കാല കാർഷിക തനിമയിലേക്ക് തിരിച്ച് വരണമെന്ന് ബിഷപ് പറഞ്ഞു. ആൺകുട്ടികൾ കൃഷിയിടം പരിചയമുള്ളവരും പെൺകുട്ടികൾ അടുക്കള പരിചയമുള്ളവരുമായി വളരണം. കൃഷി പ്രത്യാശ നൽകുന്നതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടയും പി.എസ്.ഡബ്ലിയു.എസ് ന്റെയും സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷതവഹിച്ചു.  


പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോർജ് പുല്ലുകാലായിൽ, ടോണി സണ്ണി, സിബി മാത്യു കണിയാംപടി, ഡാന്റിസ് കൂനാനിക്കൽ, മെർളി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ഹോർട്ടി കോർപ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് കാർഷിക സെമിനാർ നയിച്ചു. 



സ്കൂളുകൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മരങ്ങാട്ടുപിള്ളി സെന്റ്.തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ സാജൻ ഫ്രാൻസീസിനു നൽകികൊണ്ട് ബിഷപ്പ് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.

 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
ഉഴവൂരിൽ വികസന സദസ് നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്