Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) പ്രതിഷേധ സംഗമവും പദയാത്രയും ബൈക്ക് റാലിയും ശനിയാഴ്ച



കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും കുമ്മണ്ണൂർ - കടപ്ലാമറ്റം - വയലാ - വെമ്പള്ളി റോഡ് ഉൾപെടെ വിവിധ PWD റോഡുകൾ പുനരുദ്ധാരണം നടത്താത്തതിനെതിരെയും കേരള കോൺഗ്രസ്(എം) മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയും ബൈക്ക് റാലിയും പ്രതിഷേധ സംഗമവും ശനിയാഴ്ച നടക്കും.
 

ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമ്മണൂരിൽ നിന്ന് കടപ്ലാമറ്റം ജംഗ്ഷനിലേക്ക് കാൽനട പ്രചരണ ജാഥയും നാലുമണിക്ക് വെമ്പള്ളിയിൽ നിന്ന് കടപ്ലാമത്തേക്ക് ബൈക്ക് റാലിയും തുടർന്ന് 5 മണിക്ക് കടപ്ലാമറ്റം ടൗണിൽ പ്രതിഷേധ സംഗമവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കടപ്ലാമറ്റം പഞ്ചായത്തിലെ വിവിധ പിഡബ്ല്യുഡി റോഡുകൾ ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. 


കാൽനട യാത്ര പോലും ദുഷ്കരമാകുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളും കഴിഞ്ഞ പ്രളയത്തിൽ കേടുവന്ന കല്ലോലി പാലവും പ്രദേശത്തെ ആളുകളുടെ യാത്ര കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്.



കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള എംഎൽഎ യുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം)മണ്ഡലം പ്രസിഡൻറ് ബേബി ജോർജ് കുടിയിപ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും.


തോമസ് ചാഴികാടൻ എംപി, പ്രൊഫ ലോപ്പസ് മാത്യു, സണ്ണി തെക്കേടം സക്കറിയാസ്, കുതിരവേലി ജോസഫ് ചാമക്കാല, നിർമല ജിമ്മി, തോമസ് റ്റി കീപ്പുറം തോമസ് പുളുക്കിയിൽ, എൽബി അഗസ്റ്റിൻ മനു ജോർജ്, രാജു എം പി തുടങ്ങിയവർ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.

കാൽനട പ്രതിഷേധ ജാഥ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡണ്ട് മനു ജോർജ് തൊണ്ടിക്കലും ബൈക്ക് റാലി കേരള കോൺഗ്രസ് (എം ) മന്ധലം പ്രസിഡന്റ് ബേബി ജോർജ് കൂടിയിരുപ്പിലും നയിക്കും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്