Hot Posts

6/recent/ticker-posts

ഫാ ജോസ് പുലവേലിന്റെ നിര്യാണത്തിൽ പാലാ റോട്ടറി ക്ലബും മാനേജ്മെന്റ് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി




പാലാ അൽഫോൻസാ കോളേജ് ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ.ഡോ.ജോസ് ജോസഫ് പുലവേലിലിന്റെ നിര്യാണത്തിൻ അനുശോചന പ്രവാഹം. പാലാ റോട്ടറി ക്ലബ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തി.


റോട്ടറി ക്ലബിൽ ചേർന്ന യോ​ഗത്തിൽ പ്രസിഡന്റ്  ജോസ് കോക്കാട് അധ്യക്ഷത വഹിച്ചു. ഫാ ജോസ് പുലവേലിന്റെ നിര്യാണം വിദ്യാഭ്യാസ രം​ഗത്തും സാമൂഹിക രം​ഗത്തും വലിയ നഷ്ടമാണെന്ന് ഡോ. ജോസ് കോക്കാട് പറഞ്ഞു. 

പ്രഫ. സെലിൻ റോയ്, സന്തോഷ് മാട്ടേൽ, ഡോ സിറിയക് തോമസ് (മരിയൻ മെഡിക്കൽ സെന്റർ ), ബിജു കൂട്ടിയാനി എന്നിവർ അനുശോചനം പ്രസം​ഗം നടത്തി.


പാലാ മാനേജ്മെന്റ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടിജെ ജേക്കബ് തോപ്പിൽ ഫാ. ജോസ് പുലവേലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പാലാ മാനേജ്മെന്റ് അസോസിയേഷന് അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത വിടവാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹം സജീവ പങ്കാളിയായിരുന്നുവെന്നും സമൂഹത്തിന്റെ എല്ലാ തുറകളിലും അദ്ദേഹത്തിന്റെ മരണം തീരാ നഷ്ടമാണെന്നും ടി ജെ ജേക്കബ് കൂട്ടിച്ചേർത്തു.

ഷാജി മാത്യു തകടിയേൽ, സി കെ കൃഷ്ണകുമാർ, ഷാജി ഓസ്റ്റിൻ, സന്തോഷ് മാട്ടേൽ, പി സി ചെറിയാൻ പാറക്കുളങ്ങര, റാണി ജേക്കബ്ബ് എന്നിവരും അനുശോചന യോ​ഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. 



വ്യാഴാഴ്ച അന്തരിച്ച ഫാ ജോസ് പുലവേലി ബർസാർ എന്ന നിലയിൽ വ്യക്തമായ കാഴ്ചപ്പാടോടെ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. കോളേജിന്റെ ജൂബിലി ബ്ലോക്ക്, ബാസ്‌കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട് തുടങ്ങിയവയുടെ നിർമ്മാണത്തിനു ചുക്കാൻ പിടിച്ചത് അദ്ദേഹമാണ്. 

ഇംഗ്ലീഷിൽ പി ജി വിഭാഗമുൾപ്പെടെ കോളേജിലെ നിരവധി കോഴ്‌സുകൾക്കു തുടക്കം കുറിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. 2020 ലാണ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് കുറവിലങ്ങാട് പള്ളിയിൽ നടക്കും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്