Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന്


ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ 11ാം വാ​ർ​ഡ് കു​റ്റി​മ​രം​പ​റ​മ്പ് ഡി​വി​ഷ​നി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 12ന്​ ​ന​ട​ക്കും. 13നാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. എ​സ്.​ഡി.​പി.​ഐ അം​ഗ​മാ​യി​രു​ന്ന അ​ൻ​സാ​രി ഇ​ല​ക്ക​യ​ത്തി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു വ​ർ​ഷം മു​മ്പ്​ എ​ൻ.​ഐ.​എ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​ൻ​സാ​രി​ക്ക്​ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.


ആ​റു​മാ​സം അ​വ​ധി അ​നു​വ​ദി​ച്ചി​രു​ന്നു​​വെ​ങ്കി​ലും അ​തി​ന്​​ശേ​ഷ​വും ​ജാ​മ്യം ല​ഭി​ക്കാ​താ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ എ​സ്.​ഡി.​പി.​ഐ.​ക്ക് അ​ഞ്ച്​ അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ൻ​സാ​രി​യെ അ​യോ​ഗ്യനാ​ക്കി​യ​തോ​ടെ അം​ഗ​സം​ഖ്യ നാ​ലാ​യി. 28 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ 12 - യു.​ഡി.​എ​ഫ്, 2 - വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, 9​ - എ​ൽ.​ഡി.​എ​ഫ്, 5​ - എ​സ്.​ഡി.​പി.​ഐ എ​ന്ന​താ​യി​രു​ന്നു ക​ക്ഷി നി​ല.





യു.​ഡി.​എ​ഫ് ആ​ണ് ഭ​ര​ണ​ക​ക്ഷി. ഉ​പതെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഭ​ര​ണ​ത്തി​ൽ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ലെ​ങ്കി​ലും ഒ​രു ഡി​വി​ഷ​ൻ​കൂ​ടി പി​ടി​ച്ച് ഭ​ര​ണ​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മം. മു​സ്​​ലിം ലീ​ഗി​നാ​ണ് സീ​റ്റെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യെ ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. നാ​ളെ​യോ മ​റ്റ​ന്നാ​ളോ ഇ​ട​തു മു​ന്ന​ണി യോ​ഗം ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കും. 


Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്