Hot Posts

6/recent/ticker-posts

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണവും സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി ജന്മദിനാചരണവും നടത്തി




മഞ്ഞപ്ര: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 39 മത് രക്തസാക്ഷിത്വ അനുസ്മരണവും, സർദാർ വല്ലഭ്ഭായി പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിന ആചരണവും ചന്ദ്രപ്പുരയിൽ നടത്തി.


ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം മുതിർന്ന കോൺഗ്രസ് അംഗം കെ.സോമശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡൻറ് ലാലു പുളിക്കത്തറ അധ്യക്ഷത വഹിച്ചു.


പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, തിരി കത്തിക്കൽ, അനുസ്മരണം, പ്രതിജ്ഞ എന്നിവ ഉണ്ടായിരുന്നു.



കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് അലക്സ്‌ ആന്റു, കിസാൻ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ബിജു പടയാടൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.വി.ദേവസി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ജോസൺ വി ആൻറണി, ഡേവീസ് മണവാളൻ, രാജു ഡേവീസ്, ഷൈബി പാപ്പച്ചൻ, എം.ഇ.സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ടിനു മോബിൻസ്, ജോയി അറയ്ക്ക, ഷൈജു പുതിയേടത്ത്, വിൽസൺ മാടൻ , പൗലോസ് കീഴ്ത്തറ, മാത്യൂസ് മഞ്ഞപ്ര, ഷിജോ ജേക്കബ്, മനോജ് പുതിയേടത്ത്, പി.വി. ജോബി, വർഗീസ് കരിങ്ങേൻ, പോൾ പുല്ലൻ, എം.ടി. ഷിബു, ജീവൻ ചെറിയാൻ, പി.പി. കുരിയാച്ചൻ, ഇ.ടി. അവരാച്ചൻ, ചന്തുപ്രകാശ് എന്നിവർ പങ്കെടുത്തു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍