Hot Posts

6/recent/ticker-posts

പ്രതിഷേധ നില്പ് സമരം നടത്തി കെസിബിസി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും


കൊച്ചി: നവകേരള സദസ്സിൽ ലഹരിമുക്ത കേരളം അജണ്ടയാക്കണമെന്നാവശ്യപ്പെട്ട് കെസിബിസി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ കലൂരിൽ പ്രതിഷേധ നില്പ് സമരം നടത്തി. മദ്യവർജനം നയമായി പ്രഖ്യാപിച്ച സർക്കാർ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ച് കേരളത്തെ മദ്യാസക്ത കേരളമായി മാറ്റുകയാണ് പ്രതിഷേധക്കാർ പറഞ്ഞു. 

മദ്യ, മയക്കുമരുന്ന് വ്യാപനം മൂലം കേരളം ഭ്രാന്താലയമായി മാറി. ഒരു വശത്ത് മദ്യശാലകൾ അനുവദിക്കുകയും മറുഭാഗത്ത് മദ്യവർജനം പറയുകയും ചെയ്യുന്ന നയം  ഇരട്ടത്താപ്പാണ്. മദ്യനയം സംബന്ധിച്ച് നവകേരള സദസ്സിൽ ജനഹിതം ആരായണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


മദ്യ വിമോചന സമരസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ ജോസഫ് പ്രതിഷേധ ധർണ്ണയും നില്പ് സമരം ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ.ചാർളി പോൾ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേൽ, കുരുവിള മാത്യൂസ്, ഹിൽട്ടൺ ചാൾസ്, ഏലൂർ ഗോപിനാഥ്, രാധ കൃഷ്ണൻ കടവുങ്കൽ, ഷൈബി പാപ്പച്ചൻ, എം.എൽ ജോസഫ്, സിസറ്റർ ആൻസില, കെ.എ പൗലോസ്, കെ.വി ജോണി, എം.പി ജോസി, ശോശാമ്മ തോമസ്, വിജയൻ പി.മുണ്ടിയാത്ത് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്