Hot Posts

6/recent/ticker-posts

പാലാ ജൂബിലി തത്സമയം പാലായുടെ ആപ്പിൽ കാണാം! പാലായിലെ ആദ്യ ന്യൂസ് - ഡയറക്ടറി മൊബൈൽ ആപ്പ് ബ്രോഷർ മാണി സി കാപ്പൻ എം എൽ എ പ്രകാശനം ചെയ്തു


കണക്ട് പാലാ എന്ന പേരിൽ ബി എം ടിവിയുമായി സഹകരിച്ച് ആരംഭിക്കുന്ന കണക്ട് പാലാ ആപ്പിന്റെ ബ്രോഷർ പ്രകാശനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ബ്രൈറ്റ് മീഡിയ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർമാരായ പ്രിൻസ് ബാബു, അമല കോട്ടൂപ്പറമ്പിൽ, ജിസ്മോൻ ജോസഫ്, ഡിനു മനോജ് എന്നിവരും ബി എം ടിവി ചീഫ് എഡിറ്റർ എബി ജെ ജോസ്, ബെന്നി കുടക്കച്ചിറ, ജോസ് മുകാല തുടങ്ങിയവരും പങ്കെടുത്തു.


കണക്ട് പാലാ ആപ്പ് - സേവനങ്ങൾ

മീനച്ചിൽ താലൂക്കിലെ ഏറ്റവും പുതിയ വാർത്തകളും സ്ഥാപനങ്ങളും സേവനങ്ങളും, ആംബുലൻസ്, മെഡിക്കൽ കെയർ, ഓരോ സ്ഥലത്തെയും ഓട്ടോ ടാക്സി നമ്പറുകൾ, സർക്കാർ സ്ഥാപനങ്ങളിലെ അറിയിപ്പുകൾ,
ഫോൺ നമ്പറുകൾ, ഇവന്റ് വീഡിയോ ലൈവ് ടെലികാസ്റ്റിം​ഗ്, അറിയിപ്പുകളും പരസ്യങ്ങളും സ്ഥാപനങ്ങളുടെ പ്രത്യേക ഓഫറുകളും സംബന്ധിച്ച ഷോർട് മെസ്സേജ് നോട്ടിഫിക്കേഷൻ സംവിധാനം, ഐറ്റം സേർച്ച് ചെയ്താൽ അത് ഏത് കടയിൽ ലഭിക്കുമെന്ന് മാപ്പും, ഫോൺ നമ്പറും, ചിത്രങ്ങളും സഹിതം അറിയാനുള്ള സംവിധാനം, മുൻനിര മലയാളം ചാനലുകളുടെ ലൈവ് സ്ട്രീമിം​ഗ് എന്നിവ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഇവ സംബന്ധിച്ചുള്ള  കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കസ്റ്റമർ കെയർ നമ്പറും ഒരുക്കിയിട്ടുണ്ട്. 


​കൂടുതൽ സ്ഥാപനങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി വരികയാണ്. ഗൂ​ഗിൽ പ്ലേ സ്റ്റോറിൽ നിലവിൽ ലഭ്യമായ ആപ്പ് ജനുവരിയോടെ പൂർണ തോതിൽ സജ്ജമാകും. ഡിസംബർ 8 ന് നടക്കുന്ന പാലാ ജൂബിലിതിരുന്നാൾ തത്സമയം കണക്ട് പാലാ ആപ്പിലെ ലൈവ് വീഡിയോ ടാബിൽ കാണാനാകും. 


സത്യസന്ധമായ വാർത്ത റിപ്പോർട്ടിം​ഗ് കൊണ്ടും മികവാർന്ന ​ഗ്രാഫിക്സ്, ദൃശ്യ, ശ്രവ്യ നിലവാരം കൊണ്ടും മൂന്ന് വർഷം കൊണ്ട് പാലായിലെ നമ്പർ വൺ ആയി ശ്രദ്ധേയമായ ഓൺലൈൻ മാധ്യമമാണ് ബി എം ടിവി. തികച്ചും സൗജന്യമായാണ് വാർത്തകളോടൊപ്പം പൊതു ജനങ്ങൾക്ക് ഓൺലൈനിൽ ഇത്രയേറെ സൗകര്യങ്ങൾ മൊബൈൽ ആപ്പിന്റെ രൂപത്തിൽ ഒരു കുടക്കീഴിൽ ഒരുക്കുന്നത്.




Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി