Hot Posts

6/recent/ticker-posts

പ്രതിമാസ പെൻഷൻ ലഭിക്കുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ സമർപ്പിക്കണം!



റിട്ടയർമെന്റിന് ശേഷം മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്നതാണ് പെൻഷനുകൾ. അതുകൊണ്ടുതന്നെ മുതിർന്ന പൗരന്മാരെ സംബന്ധിച്ച് പെൻഷൻ തുക എന്നത് വളരെ ആശ്വാസമുള്ള കാര്യമാണ്. 60 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുളളവർ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. 

2023-ലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. ഇനി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. നവംബർ 30-നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെങ്കിൽ, പെൻഷൻ വിതരണം മുടങ്ങുന്നതാണ്. 





അതേസമയം, അടുത്ത വർഷം ഒക്ടോബർ 31ന് മുൻപ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ, മുടങ്ങിയ തുകയ്ക്കൊപ്പം പെൻഷനും പുനരാരംഭിക്കും. പ്രധാനമായും അഞ്ച് മാർഗ്ഗങ്ങളിലൂടെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനാവുക. പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് പോർട്ടൽ, പോസ്റ്റ് പേയ്മെന്റ് ബാങ്ക്, ഫേസ് ഒതന്റിക്കേഷൻ, നിയുക്ത ഓഫീസർ ഒപ്പ്, ഡോർ സ്റ്റെപ് ബാങ്കിംഗ് എന്നിവ വഴി സമർപ്പിക്കാവുന്നതാണ്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും