Hot Posts

6/recent/ticker-posts

മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പാടി സ്വദേശി ജെസ്വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. കിടങ്ങൂർ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഇന്നലെ വൈകിട്ടാണ് യുവാവിനെ കാണാതായത്. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടെ ഒഴുകി പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 





കിടങ്ങൂർ പോലീസും പാലായിൽ നിന്നും ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസിയും സ്ഥലത്തെത്തി രാത്രി 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇരുട്ടും ശക്തമായ ഒഴുക്കും തെരച്ചിലിന് തടസ്സമായി.  





രാവിലെ ആറുമണിയോടെ തന്നെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ഫയർഫോഴ്സിനൊപ്പം ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസി, നന്മക്കൂട്ടം പ്രവർത്തകരും തിരച്ചിലിനായി എത്തി. മോൻസ് ജോസഫ് എംഎൽഎ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും