Hot Posts

6/recent/ticker-posts

ടൂറിസം രംഗത്ത് പറന്നുയരാൻ കേരളം; ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം



സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതിക്ക് നെടുമ്പാശേരിയിൽ തുടക്കം. ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. ഹെലിടൂറിസം നയം വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മലയാളക്കരയുടെ പച്ചപ്പും കായലും പുഴകളും മലനിരയുമെല്ലാം ആകാശക്കാഴ്ചയിലൂടെ ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കേരളത്തിന്റെ പുതിയ ടൂറിസം ഉൽപന്നം. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ബന്ധിപ്പിക്കുന്ന പുതിയ ടൂറിസം പദ്ധതി. അതാണ് ഹെലി ടൂറിസം. 

മാസ്മരിക കാഴ്ചാനുഭവത്തിനൊപ്പം സമയലാഭവുമെന്നതാണ് പ്രത്യേകത. സർക്കാർ സ്വകാര്യ മേഖലകളിലുള്ള ഹെലിപാഡുകൾ ഏകോപിപ്പിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ വൈകാതെ ഹെലിപാഡുകൾ ഒരുക്കും. പദ്ധതിയുടെ പ്രചാരണച്ചുമതലയാണ് സർക്കാർ വഹിക്കുക. 


പാക്കേജുകളെക്കുറിച്ചറിയാനും ബുക്ക് ചെയ്യാനുമായി ഹെലി ടൂറിസം വെബ് സൈറ്റും ലോഞ്ച് ചെയ്തു. ആദ്യ സംഘത്തിന്റെ യാത്ര നെടുമ്പാശേരിയിൽ ഫ്ലാഗ് ഓഫ് ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് ഹെലിടൂറിസം നയം വൈകാതെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. കൂടുതൽ സേവനദാതാക്കളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാകും. 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും