Hot Posts

6/recent/ticker-posts

യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യം: പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: തോമസ് ചാഴികാടന്‍ എംപി



കടുത്തുരുത്തി: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. 


നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി - കല്ലറ റോഡിലെ മേല്‍പ്പാലം. ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് വലിയ ബ്ലോക്കിനും കാരണമായിരുന്നു. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍ ബി, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പഞ്ചായത്തംഗം ലിസമ്മ മുല്ലക്കര എന്നിവര്‍ സംസാരിച്ചു. 


കോതനെല്ലൂര്‍ - വേദഗിരി - റോഡിലെ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനവും ഇന്നലെ നടന്നു. സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, ബിനോയി മാവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. കുറുപ്പുന്തറ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടന സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി, പഞ്ചായത്തംഗങ്ങളായ എല്‍സമ്മ ബിജു, ഷാലിമോള്‍ ജോസഫ്, ആന്‍സി സിബി എന്നിവര്‍ സംസാരിച്ചു. 



Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി