Hot Posts

6/recent/ticker-posts

ശാസ്ത്ര ലോകത്തെ കൗതുകകാഴ്ചകൾ സമ്മാനിച്ച് സയൻസ് സെന്റർ ഒരുങ്ങുന്നു



കുറവിലങ്ങാട്: ഈ അധ്യയനവർഷത്തെ മധ്യവേനൽ അവധിയ്ക്കുള്ള സമ്മാനമായി കോഴായിലെ സയൻസ് സെന്റർ തുറക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. സയൻസ് സിറ്റിയുടെ ആദ്യഘട്ടമായാണ് സയൻസ് സെന്റർ പ്രവർത്തനം തുടങ്ങുന്നത്. ശാസ്ത്ര പരീക്ഷണങ്ങളിലേക്കും നിരീക്ഷണങ്ങളിലേക്കും ആകർഷിക്കപ്പെടേണ്ടത് വിദ്യാർത്ഥികളാണെന്നതിനാലാണ് മധ്യവേനലവധിയിൽ പ്രവർത്തനം ആരംഭിക്കുന്നതെന്നും എംപി അറിയിച്ചു. 


ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി നിർമ്മാണപ്രവർത്തനം ആരംഭിച്ച സയൻസ് സിറ്റി ശാസ്ത്ര ഗവേഷണരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതിനൊപ്പം എല്ലാവിഭാഗം ജനങ്ങൾക്കും മാനസിക ഉല്ലാസത്തിനും അവസരം സമ്മാനിക്കുമെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയുടെ പ്രത്യേകതാൽപര്യം ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ ആദ്യഘട്ടം സമർപ്പിക്കപ്പെടുമ്പോൾ സ്മരിക്കേണ്ടതുണ്ടെന്നും തോമസ് ചാഴികാടൻ പറഞ്ഞു.


സയൻസ് സെന്ററിലെത്തുന്നവർക്ക് മതിയായ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷം തുറന്നുനൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് ടാറിംഗ് മാത്രമാണ് അവശേഷിക്കുന്നത്. ഇതിനുള്ള മൂന്നരക്കോടി രൂപ പൊതുമരാമത്തിന് കൈമാറിയിട്ടുണ്ട്. സബ്‌സ്റ്റേഷൻ ചാർജിംഗും താമസിയാതെ നടത്തും. 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ സയൻസ് സിറ്റിയിലൂടെ 100 കോടിയോളം രൂപയുടെ വികസനമാണ് നാട്ടിലെത്തിച്ചത്. വിദേശങ്ങളിൽ നിന്നടക്കമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ ഉറപ്പാക്കും. ഇതിനുള്ള ഇൻകുബേഷൻ സെന്ററുകൾ പൂർത്തീകരിച്ചിട്ടുണ്ട്. നാല്പതിനായിരത്തോളം ചരുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിട സമുച്ചയത്തിലാണ് സയൻസ് സെന്റർ ശാസ്ത്രലോകത്തെ കൗതുകകാഴ്ചകൾ സമ്മാനിക്കുന്നത്. 



അനുദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രതത്വങ്ങളെ കളികളിലൂടേയും ഉല്ലാസത്തിലൂടേയും അറിയുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാഠപുസ്‌കങ്ങളിലെ വിജ്ഞാനം പരീക്ഷിച്ചറിയാൻ കഴിയുന്നതോടെ വിദ്യാർത്ഥികൾക്ക് അറിവുസമ്പാദനം ആസാദ്യകരമാക്കാനാകുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു. 

പ്രധാനമായും ഫൺ സയൻസ്, മറൈൻ ലൈഫ് ആന്റ് സയൻസ്, എമേർജിംഗ് ടെക്‌നോളജി, ത്രി ഡി തിയേറ്റർ എന്നിവ സയൻസ് സെന്റർ പ്രവർത്തിക്കുന്നതോടെ നാടിന് ലഭിക്കും. സയൻ സെന്റർ തുറന്നുനൽകുന്നതോടെ കോഴായിലേക്ക് വിദ്യാർത്ഥികളും ഗവേഷകരുമടക്കമുള്ളവരുടെ വലിയ വരവുണ്ടാകുമെന്നും ഇത് നാടിനേയും സമീപ പഞ്ചായത്തുകളേയും വലിയ വികസനത്തിലെത്തിക്കുമെന്നും എംപി വ്യക്തമാക്കി. മാസങ്ങൾക്കുള്ളിൽതന്നെ ഒബ്‌സർവേറ്ററി, മോഷൻ ഫിമുലേറ്റർ എന്നിവയും യാഥാർത്ഥ്യമാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും എംപി പറഞ്ഞു. 

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ