Hot Posts

6/recent/ticker-posts

പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ - ഈന്തും പള്ളി - കൂട്ടിക്കൽ റോഡ് പുനർനിർമിച്ചു



പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ - ഈന്തും പള്ളി - കൂട്ടിക്കൽ റോഡ് പുനർനിർമിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബീന മധു മോൻ, മിനിമോൾ ബിജു, നിഷ സാനു, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.


കഴിഞ്ഞ പ്രളയത്തിൽ റോഡിന്റെ പല ഭാഗങ്ങളിൽ ഉരുൾപൊട്ടി സഞ്ചാരയോഗ്യമല്ലാതായിരുന്നു. പൂഞ്ഞാറിന്റെ പ്രിയങ്കരനായ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പിക്കപ്പ് വാനിലും നടന്നും ഈന്തും പള്ളിയിൽ എത്തുകയും റോഡ് പുനർ നിർമ്മിക്കും എന്ന് നാട്ടുകാർക്ക് വാക്കു നൽകുകയും ചെയ്തു.


തുടർന്ന് എം ൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപ അനുവദിക്കുകയും റോഡിന്റെ ഇടിഞ്ഞുപോയ ഭാഗങ്ങൾ സംരക്ഷണഭിത്തി കെട്ടുകയും, തകർന്നുപോയ റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. അതോടൊപ്പം ഈന്തം പള്ളിയിൽ നിന്നും കൂട്ടിക്കൽ മേഖലയിലേക്കുള്ള പൂർണ്ണമായും തകർന്ന റോഡ് ഒരു കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 



ഈ റോഡിന് ഫണ്ട് അനുവദിച്ച് സഞ്ചാരയോഗികമാക്കി തന്ന പൂഞ്ഞാർ എംഎൽഎയ്ക്ക് കുന്നോന്നി, ആലുംതറ, ഈന്തംപള്ളി, കൂട്ടിക്കൽ നിവാസികളുടെ നന്ദി അറിയിക്കുകയും സഞ്ചാരയോഗ്യമാക്കിയ റോഡിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎ യെ നൂറുകണക്കിന് ആൾക്കാർ സ്വീകരിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്