Hot Posts

6/recent/ticker-posts

മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറയും: മന്ത്രി എം.ബി. രാജേഷ്



കോട്ടയം: മാലിന്യസംസ്‌കരണം കാര്യക്ഷമമായി ചെയ്യാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുമെന്ന് തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളിൽനിന്നു മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും പിഴ ഈടാക്കും. പദ്ധതി വിഹിതത്തിൽ കുറവു വരുത്തുന്ന തുക നല്ല നിലയിൽ മാലിന്യനിർമാർജനത്തിൽ ഏർപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറുമെന്നും മന്ത്രി പറഞ്ഞു. 


മാലിന്യമുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ കൊണ്ടു കാര്യമായ മാറ്റമുണ്ടാക്കാനായില്ല. ഇനി കർശനമായ ശിക്ഷാ നടപടികളിലേക്കു കടക്കണം. സാധ്യമായിടത്തെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന പരിപാടി ഒരു വർഷം കൊണ്ട് അവസാനിപ്പിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.


മാടപ്പള്ളി ബ്ലോക്കിലെ ഭക്ഷ്യസംസ്‌ക്കരണ ഇൻക്യുബേഷൻ ഫെസിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ, ജനകീയ ആസൂത്രണ രജത ജൂബിലി സ്മാരക കവാടം സമർപ്പണം,  നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം, അങ്കണവാടികൾക്ക് സ്മാർട്ട് ടി.വി വിതരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കവാടത്തിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നിർവഹിച്ചു.


മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പൻ, കെ.ടി മോഹനൻ, കെ.എൻ. സുവർണകുമാരി, മിനി വിജയകുമാർ, ഗീത രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൈസാമ്മ ആന്റണി, സബിത ചെറിയാൻ, ടി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, വിനു ജോബ് കുഴിമണ്ണിൽ, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈനാ തോമസ്, ബീനാ കുന്നത്ത്, ടീനാമോൾ റോബി, വി. വി. വിനയകുമാർ, ബ്‌ളോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ.എ.കെ. അപ്പുക്കുട്ടൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.കെ. സുരേഷ് കുമാർ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ സെബാസ്റ്റ്യൻ ഡൊമനിക്, സി.ഡി പി.ഒ: കെ.പി. സിന്ധു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എ. ജോസഫ്, രതീഷ് ചെങ്കിലാത്ത്, ലിനു ജോബ്, ജെയിംസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു