Hot Posts

6/recent/ticker-posts

ഹാട്രിക്ക് മികവിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്



കോട്ടയം: ഭരണമികവിനു തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ ഹാട്രിക് മികവുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. തുടർച്ചയായ രണ്ടാംതവണയാണ് സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നേടിയെടുക്കുന്നത്. 


2020-21 വർഷം കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനത്തായിരുന്നു മരങ്ങാട്ടുപിള്ളി. കാർഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി നിരവധി പദ്ധതികൾ നടപ്പാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകപദ്ധതികൾ നടപ്പാക്കി.


കാർഷികമേഖലയിൽ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളിലൂടെ കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖലകളിൽ ഗ്രാമപഞ്ചായത്തിലെ നിരവധി പേർക്ക് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. ജനപ്രതിനിധികൾ തന്നെ നേരിട്ടു നെൽകൃഷിയും പൂകൃഷിയും നടത്തി മരങ്ങാട്ടുപിള്ളി വേറിട്ടുനിന്നു. കഴിഞ്ഞ വർഷം നടത്തിയ മരങ്ങാട്ടുപിള്ളി ഫെസ്റ്റും ഏറെ ജനശ്രദ്ധ ആകർഷിച്ചു.


ആരോഗ്യമേഖലയിൽ മരങ്ങാട്ടുപള്ളി പഞ്ചായത്ത് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് ആക്രെഡിറ്റേഷൻ കിട്ടിയതും മികവിനുള്ള അംഗീകാരമായി. ആയുർവേദ ആശുപത്രി വഴി നടപ്പാക്കുന്ന യോഗ പരിശീലനം ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ വഴിയൊരുക്കും. തൈറോയ്ഡ് ക്യാൻസർ രോഗ പരിശോധന ക്യാമ്പുകളും ഏറെ ഫലപ്രദമായി നടപ്പിലാക്കി. ഭിന്നശേഷി ശിശു വയോജന സൗഹൃദമായ നിരവധി പദ്ധതികൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.


പരിസ്ഥിതി മാലിന്യ സംസ്‌കരണം മേഖലകളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നവ സംരഭകർക്ക് ആത്മവിശ്വാസമേകുന്നതിനും വ്യവസായ, ബാങ്കിംഗ്, വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു.  

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു