Hot Posts

6/recent/ticker-posts

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച പള്ളി ആശീർവദിച്ചു



പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം നിർവ്വഹിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ കുർബാന അർപ്പിച്ചു. തുടർന്നു കുരിശിൻ്റെ വഴി പ്രാർത്ഥനയും നടത്തി.


23 ന് പാലാ രൂപത ചാൻസിലർ ഫാ.ജോസഫ് കുറ്റിയാങ്കൽ കുർബാന അർപ്പിക്കും. മാർച്ച് ഒന്ന്, എട്ട്, 15, 22 തിയതികളിൽ യഥാകർമ്മം ഫാ ജോർജ് അമ്പഴത്തുങ്കൽ, ഫാ തോമസ് പട്ടേരി, ഫാ ഓസ്റ്റിൻ കച്ചിറമറ്റം, ഫാ ജോസഫ് കുറുപ്പശ്ശേരിൽ എന്നിവർ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകും. 





22 ന് രാവിലെ 9 ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തും. മാർച്ച് 30ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലെ പീഢാനുഭവ കർമ്മങ്ങൾക്കു ശേഷം 8.30 ന് പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തും. അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഫാ ഷാജി പുന്നത്താനത്തുകുന്നേൽ വചനസന്ദേശം നൽകും. തുടർന്നു പാമ്പൂരാംപാറയിൽ സജ്ജീകരിച്ചിരിക്കുന്ന 14 സ്ഥലങ്ങളിലേയ്ക്ക് കുരിശിൻ്റെ വഴിയും നേർച്ച ചോറു വിതരണവും നടത്തും.


94 വർഷം മുമ്പ് 1930ലാണ് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ വഴിക്കു തുടക്കം കുറിച്ചു.  പിന്നീട് ഫാ ജോസഫ് വടകര മുൻകൈയ്യെടുത്ത് 30 ലക്ഷത്തോളം രൂപ ചെലവൊഴിച്ചാണ് ആധുനിക രീതിയിൽ നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ കീഴിലാണ് പാമ്പൂരാംപള്ളി വ്യാകുലമാതാ പള്ളി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്