Hot Posts

6/recent/ticker-posts

കൂട്ടുകൃഷിയിലൂടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്

ചെമ്മലമറ്റം: കൂട്ടുകൃഷിയിലുടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആദരവ്. കർഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത്, സജി മുകളേൽ, ജോസ് വെള്ളുകുന്നേൽ എന്നിവരെയാണ് വിദ്യാർത്ഥികൾ ആദരിച്ചത്. 


കൃഷിസ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളിൽ കപ്പ, ചേന, മഞ്ഞൾ, വാഴ തുടങ്ങി നിരവധി വിഭവങ്ങളാണ് ഈ കർഷകർ കുട്ടു കൃഷിയിലൂടെ വിളവ് കൊയ്യുന്നത്. വിവിധ കൃഷി രീതികളെ കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. 
ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ അജൂ ജോർജ്, ജോർജ് സി തോമസ്, ജിജി ജോസഫ് എന്നിവർ നേതൃർത്വം നല്കി.

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം