Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം സമൂചിതമായി ആചരിച്ചു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടന്നു. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകി. 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ടസ്, അഡ്വ. ഷോൺ ജോർജ്, പി ആർ അനുപമ, എൻ റ്റി കുര്യൻ, കുഞ്ഞുമോൻ കെ കെ, ഓമന ഗോപാലൻ, ററി ഡി ജോർജ്, മാജി തോമസ്, ബിനോയ്‌ ജോസഫ്, ജയറാണി തോമസ്കുട്ടി, മോഹനൻ കുട്ടപ്പൻ, സിറിൾ റോയ്, സിബി ററി ആർ, മാളു ബി മുരുകൻ, കവിതാ രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, ഹരി മണ്ണൂമഠം, ഫ്രാൻസിസ് ജേക്കബ്, എം വി പോൾ, കെ എം പ്രശാന്ത്, ഇമ്മാനുവൽ മാത്യു വീഡൻ, എം ററി അജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് സാമൂവൽ, ഷേർളി ഡേവിഡ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പ്രസംഗിച്ചു. 
മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട പി സി പൗലോസ് പെരിയപുറത്ത്, അമ്പിളി മോഹൻദാസ് പുള്ളോലിൽ, സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ, നോബി ഡോമിനിക് മണിമലകാടൻകാവിൽ,  പ്രഭാകരൻ പി എൻ പുളിക്കത്തടത്തിൽ, നിബിൻ കെ മാത്യു കണ്ടത്തിൽ, വിജയൻ കെ കെ കുളത്തുങ്കൽ, ബാബു വയലിൽ, അമൽ മനോജ്‌ പനച്ചിക്കൽ, മാത്യു ജെയിംസ്  മിറ്റത്താനിക്കൽ, ദേവസ്യ വർക്കി അധികാരത്തിൽ എന്നിവരെ അവാർഡ് നൽകി ആദരിച്ചു.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്