Hot Posts

6/recent/ticker-posts

മാർമല അരുവിയിൽ എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കും: അഡ്വ. ഷോൺ ജോർജ്

പൂഞ്ഞാർ ഡിവിഷനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.
സുരക്ഷ കാരണങ്ങൾ കൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് അരുവിയുടെ യഥാർത്ഥ ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കാതെ വരുന്നു. ഇതിന് പരിഹാരമായാണ് എലിവേറ്റ് ഗാലറി പ്ലാറ്റ്ഫോം തയ്യാറാക്കുന്നതീലൂടെ അപകട രഹിതമായി നിന്ന് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. ഇതോടൊപ്പം തന്നെ പ്രദേശത്തേക്ക് എത്തിച്ചേരുന്ന ദുർഘടമായ പാതയുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജു, തീക്കോയി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സുജ എന്നിവർ സ്ഥലം സന്ദർശിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി. 
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മാർമല അരുവിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുമെന്നും പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഇത് മുതൽ കൂട്ടായി മാറുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പറഞ്ഞു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്