Hot Posts

6/recent/ticker-posts

കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ നടക്കും

പാലാ: ഭക്ഷ്യ ഉത്‌പാദന വിതരണ മേഖലയുടെ സംഘടനയായ (ഹോട്ടൽ, ലോഡ്‌ജ് & റിസോർട്ട്സ്, റസ്റ്റോറന്റ് ബേക്കേഴ്‌സ്, ഹോംസ്റ്റേ, കോഫി & ടീ സ്റ്റാൾ, സ്‌നാക്ക്സ് കൺഫെക്ക്ഷണറി, മില്ലറ്റ് സ്റ്റോർ etc.) കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) പാലാ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം 2024 നവംബർ 12 ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ഹോട്ടൽ മഹാറാണി (കുരിശുപള്ളി ജംഗ്ഷൻ മെയിൻ റോഡ് പാലാ) യിൽ ചേരുമെന്ന് ഭാരവാഹികൾ പാലാ മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പ്രസ്‌തുത യോഗത്തിൽ ഈ മേഖലയിലെ കഴിഞ്ഞവർഷം ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യുകയും എങ്ങനെ ഈ വ്യവസായം ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാം എന്ന വിഷയം അംഗങ്ങളുമായി ഒരു തുറന്ന ചർച്ച നടത്തുവാനും ഈ സമ്മേളനം വേദിയാകും. 
അസോസിയേഷൻ മെമ്പർമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ വിലക്കയറ്റത്തെ എങ്ങനെ നേരിടാം, തൊഴിലാളി പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം, അനധിക്യത കച്ചവടങ്ങളെ എങ്ങനെ നേരിടാം, നമ്മൾ പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് എങ്ങനെ വിലയിടാം, 
10.10.2024 കേന്ദ്ര സർക്കാരിൻ്റെ നിലവിൽ വന്ന വാടകക്കാരൻ്റെ ജി.എസ്. റ്റി. എങ്ങനെ പ്രസ്ഥാനങ്ങളെ ബാധിക്കും എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങൾ പൊതുയോഗത്തിൽ ചർച്ച ചെയ്യും. 
പാലാ യൂണിറ്റ് പ്രസിഡണ്ട് ബിജോയി വി ജോർജ്, പാലാ യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, ട്രഷറർ എബി ജേക്കബ്, ജില്ലാ രക്ഷാധികാരി ബേബി ഓംപള്ളി, യൂണിറ്റ് രക്ഷാധികാരി സി.റ്റി ദേവസ്യ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത്‌ സംസാരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും