Hot Posts

6/recent/ticker-posts

കരൂർ പഞ്ചായത്തിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി: രാജേഷ് വാളിപ്ളാക്കൽ

പാലാ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിൽ 2024- 25 സാമ്പത്തിക വർഷം ഒരുകോടി 2 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 


ഇപ്പോൾ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഇത്. അന്തിനാട് ഈസ്റ്റ് വാർഡിൽ അമ്പാട്ട് ഭാഗം പൊതു കിണറിനും, ലക്ഷംവീട് കോളനി പഞ്ചായത്ത് കിണറിനും സംരക്ഷണഭിത്തിയും മൂഡിയും നിർമ്മിക്കാൻ അഞ്ച് ലക്ഷം, കുടക്കച്ചിറ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിട നിർമ്മാണത്തിന് വിഹിതം നൽകൽ പത്ത് ലക്ഷം, പൈങ്കുളം ചെറുകര സെൻറ്. ആൻറണീസ് സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണത്തിന് പന്ത്രണ്ട് ലക്ഷം, കവറുമുണ്ട ചെക്ക് ഡാം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം അഞ്ച്ലക്ഷം, 
കോടൂർക്കുന്ന് എസ്.സി കോളനി റോഡിന് ക്രാഷ് ബാരിയർ നിർമ്മിക്കുന്നതിന് പത്തുലക്ഷം ,കരൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പത്തുലക്ഷം  പ്രവിത്താനം സെൻ്റ് മൈക്കിൾ സ് ഹയർ സെക്കൻഡറി സ്കൂളില് ടോയ്ലറ്റ് നിർമ്മാണത്തിന് പതിനഞ്ച് ലക്ഷം, മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് മോട്ടോറും അനുബന്ധസാമഗ്രികളും സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം, 
മുണ്ടാങ്കൽ സ്കൂൾ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിന് മൂന്നര ലക്ഷം, പുന്നത്താനം എസ്. സി കോളനി അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് ലക്ഷം, കരൂർ പ്രൈമറി ഹെൽത്ത് സെൻറർ കെട്ടിട നിർമ്മാണത്തിന് അധിക വിഹിതം നൽകൽ പത്ത് ലക്ഷം,വലവൂർ വോളിബോൾ കോർട്ടിന് സംരക്ഷണവേലി നിർമ്മാണത്തിന് അഞ്ച് ലക്ഷം, അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരണത്തിന് ഏഴര ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 
നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്ക് കർശന നിർദേശം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു. ഭരണങ്ങാനം - കരൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ