Hot Posts

6/recent/ticker-posts

കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ ഒരുങ്ങി നാലാം ക്ലാസുകാരി

കോതമംഗലം: ഇരു കൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴു കിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാംക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ്.


ഡിസംബർ 24 ചൊവ്വാഴ്ച എട്ടു മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരമാണ് ഈ 10 വയസ്സുകാരി നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ  കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.
 
റെയ്‌സ നീന്തുമ്പോൾ അകമ്പടിയായി ഉമ്മ ഫാത്തിമയും ഹയാക്കിൽ ഉണ്ടാകും. കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന ഇരുപത്തിയൊന്നാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിനുള്ള സാഹസിക നീന്തലാണിത്. 
കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു. ക്ലബ്ബ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഇരുപത്തിയഞ്ച് റെക്കോർഡുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും എന്ന് കോച്ച് ബിജു താങ്കപ്പൻ അറിയിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്