Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ ട്രാഫിക്കിന് പൊലീസിനെ നിയോഗിച്ചു, അഷറഫിൻ്റെ പരാതിക്ക് പരിഹാരമായി

ഈരാറ്റുപേട്ട: ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പൊലീസില്ലാത്തത് ചൂണ്ടിക്കാണിച്ച് അംഗ പരിമിതനും പെൻഷനേഴ്സ് ലീഗ് പ്രവർത്തകനുമായ കന്നാംപറമ്പിൽ മുഹമ്മദ് അഷറഫ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് നൽകിയ പരാതിയെ തുടർന്ന് മൂന്ന്  സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരെ ചൊവ്വാഴ്ച മുതൽ ഡ്യൂട്ടിക്ക് നിയമിച്ചതായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചതായി പരാതിക്കാരനായ അഷറഫ് പറഞ്ഞു.
ഓരോ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈരാറ്റുപേട്ട ടൗണിൽ ഒരു പോലീസ് ഓഫീസറുടെ സേവനം പോലും ലഭ്യമല്ല. എന്നെപോലെ രണ്ട് കാലിനും സ്വാധീനമില്ലാത്തവരും, രോഗികളും, വയോധികരും പല പ്രാവശ്യം തിര ക്കേറിയ ടൗണിൽ  സീബ്രാലൈൻറോഡ് മുറിച്ചു കടക്കേണ്ടിവരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട ടൗണിൽ വച്ച് ഒരു ഓട്ടോറിക്ഷ എന്നെ അപായപ്പെടുത്തുന്ന രീതിയിൽ എന്നെ ചേർന്ന് വന്നു നിർത്തി ഞാൻ പുറകോട്ടു കാൽ വച്ചാൽ വീഴുമെന്ന നിലയിലായി "കുറച്ച് മാറ്റി വണ്ടി കൊണ്ടുപോകാൻ വയ്യേ" എന്ന ഓട്ടോറിക്ഷാക്കാരനോടുള്ള ചോദ്യത്തിന് “കണ്ണും കാലുമില്ലാത്തവർ വീട്ടിലിരിക്കണം. ഒട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞതായി അഷറഫ് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടി കാണിച്ചിരുന്നു.
ഇവർ ഗവർമെന്റ്റിന് ഒരു ബാധ്യതയാണ്. കാല് തളർന്നവരെയും കാഴ്‌ച ഇല്ലാത്തവരെയും, കേൾവി ഇല്ലാത്തവരെയും കൊന്ന് കളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇവർക്കുള്ള ആ നുകൂല്യങ്ങൾ സർക്കാർ നിർത്തലാക്കണ്ടതാണ" എന്ന മറുപടിയാണ് ഡ്രൈവറുടെ  ഭാഗത്തു നിന്നുണ്ടായത്. അയാൾ മദ്യപിച്ചിരുന്നതായി പെരുമാറ്റത്തിൽ മനസിലായി ഓട്ടോ നമ്പർ എഴുതി എടുക്കാൻ ശ്രമിച്ചപ്പേൾ പെട്ടെന്ന് അയാൾ വണ്ടിയുമായി അതിവേഗം കടന്നുകള യുകയാണുണ്ടായതെന്ന് അഷറഫ് പരാതിയിൽചൂണ്ടി കാണിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ പെരുകി വരുന്ന അനധികൃത ഓട്ടോസ്റ്റാൻഡുകളും നടപ്പാതകളിലെ അനധികൃത പാർക്കിംഗും കാൽനടയാത്രക്കാർക്ക് ദുരിതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്