Hot Posts

6/recent/ticker-posts

കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂൾ 88- മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക്‌ ഉദ്ഘാടനവും നടന്നു

പാലാ: കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ 88- മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക്‌ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുളഞ്ഞനാൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ത്രേസ്യാമ്മ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ മെമ്പർ ജീനാ സിറിയക് പ്രതിഭകളെ ആദരിച്ചു. അസി. മാനേജർ ഫാ.ജോൺ കൂറ്റാരപ്പള്ളിൽ സ്കോളർഷിപ്പ് വിതരണവും നടത്തി. ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.എ. സ്വാഗതം ആശംസിച്ചു. 
ആശംസകൾ അർപ്പിച്ചുകൊണ്ട്  ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ \ജയ്മോൾ റോബർട്ട്‌, പി.ടി.എ പ്രസിഡന്റ്‌ ജ്യോതിഷ് കോക്കാപുറം, കടപ്ലമാറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. എം. തോമസ് കൈപ്പള്ളിപുളിക്കൽ, സെന്റ് ജോസഫ് എൽ.പി. സ്കൂൾ ഹെഡ്‌മിസ്ട്രിസ് ജയമോൾ മാത്യു, സ്കൂൾ റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി മിനിമോൾ തോമസ്, അധ്യാപക പ്രതിനിധി സോജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്