Hot Posts

6/recent/ticker-posts

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി

കർഷക ഉത്പാദക സംഘടനകൾ കർഷകർക്ക് ദിശാബോധം നൽകുന്നു എന്ന് ജോൺസൺ കൊട്ടുകാപ്പള്ളി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കിസ്സാൻ ഡ്രോൺ പോലെയുള്ള പുത്തൻ സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് കർഷക ഉത്പാദക കമ്പനികൾ കർഷകർക്ക് പുതിയ ദിശാബോധം നൽകുന്നതായി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പുതുതായി അവതരിപ്പിച്ച കിസ്സാൻ ഡ്രോൺ പ്രദർശന ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൃഷി ചെലവ് കുറയ്ക്കുന്നതിനും കൃത്യതയോടെ വളപ്രയോഗം നടത്തുന്നതിനും ഡ്രോൺ സാങ്കേതിക വിദ്യ വളരെ പ്രയോജനപ്രദമാണ്. പൈനാപ്പിൾ, നെല്ല്, റബൂട്ടാൻ തുടങ്ങിയ വിളകൾക്ക് നാനോ വളങ്ങൾ ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത് വളരെ കാര്യക്ഷമവും സമയലാഭവും നേടിത്തരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഫാത്തിമാപുരം പളളി വികാരി ഫാ മാത്യു തേവർ കുന്നേൽ ആശീർവാദം നിർവ്വഹിച്ചു. കമ്പനി ചെയർമാൻ ജോസ് കെ ജോർജ് കുരിശുമൂട്ടിൽ,  പഞ്ചായത്ത് അംഗം തോമസ്‌ പനയ്ക്കൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട ഓഫീസർ പി വി ജോർജ് പുരയിടത്തിൽ, ഡയറക്ടർമാരായ പി ജെ ജോസഫ് പൂവക്കോട്ട്, ജെയിംസ് പി ഉള്ളാട്ടിൽ, ലിജോ ജോസഫ് കരിമുണ്ടയക്കൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്