Hot Posts

6/recent/ticker-posts

നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു

പ്രവിത്താനം: ഗ്രാമീണ മേഖലയുടെ വളർച്ചയിൽ പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനംപള്ളി - മലങ്കോട് - അന്തീനാട് റോഡിൻറെ ഉദ്ഘാടന നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷക്കാലങ്ങൾക്കിടയിൽ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 
2023 - 24 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വർഷങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ലാതെ വാഹന ങ്ങൾക്കും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. മൂന്നു സ്കൂളുകൾ പ്രവിത്താനം പള്ളി എന്നിവിടങ്ങളിലേക്ക് നിരവധി ആളുകൾ എത്തിയിരുന്നത് ഈ റോഡിലൂടെയാണ്. 
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.പ്രവിത്താനം പള്ളി വികാരി ഫാദർ ജോർജ് വേളൂ പ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.  
പഞ്ചായത്ത് പ്രസിഡൻറ് മാരായ ബീന ടോമി, ജിജി തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി, ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോസ്, സുധാ ഷാജി, അനുമോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്