Hot Posts

6/recent/ticker-posts

കിടങ്ങൂരിൽ 55 കോടിയുടെ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കും: തോമസ് മാളിയേക്കൽ

കിടങ്ങൂർ: അൻപത്തിയഞ്ചു കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുമെന്ന് പ്രസിഡൻ്റ് തോമസ് മാളിയേക്കൽ പറഞ്ഞു. മീനച്ചിലാറ്റിലെ ചെക്ഡാം സാധ്യത പ്രയോജനപ്പെടുത്തി കാവാലിപ്പുഴ ഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ നിലവിലുള്ള കിണറിൽ നിന്ന് പുതുതായി നിർമ്മിക്കുന്ന ജലശുദ്ധീകരണശാലയിൽ വെള്ളമെത്തിച്ച് ഗുണമേന്മ ഉറപ്പാക്കി അവിടെ നിന്നും പുതിയതും നിലവിലുള്ളതുമായ ടാങ്കുകളിൽ വെള്ളം ശേഖരിച്ച് പൈപ്പു കണക്ഷനിലൂടെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി പ്രവർത്തനങ്ങൾ കേരള വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ പുരോഗമിക്കുകയാണന്ന് പ്രസിഡൻ്റു പറഞ്ഞു. 
നിലവിലുള്ള ഗ്രാമീണ ചെറുകിട കുടിവെള്ള പദ്ധതികൾ ശക്തിപ്പെടുത്തിയും വിപുലീകരിച്ചും പുതിയ പദ്ധതികൾ ആവിഷ്കരിച്ചുമാണ് എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉടമസ്ഥാവകാശം, തുടർ നടത്തിപ്പ്, ജനപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലും ജലവിഭവ പരിപാലനത്തിലും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിൻ്റെ ഭാഗമായി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിർവ്വഹണസഹായ ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ നടന്ന വിശേഷാൽ ഗ്രാമസഭകൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡൻ്റ്. 
കിടങ്ങൂർ ഗവ. എൽ.പി.ബി സ്കൂളിൽ നടന്ന പതിമൂന്നാം വാർഡ് ഗ്രാമസഭയിൽ വൈസ് പ്രസിഡൻ്റ് രശ്മി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാനും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് മാനേജരുമായ ഡാൻ്റീസ് കൂനാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. 
ബ്ലോക്കു പഞ്ചായത്തംഗം മേഴ്സി ജോൺ, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സനിൽകുമാർ, പ്രോജക്ട് കൺസൾട്ടൻ്റുമാരായ ഉല്ലാസ് .സി.എസ്, സെബാസ്റ്റ്യൻ ആരുച്ചേരിൽ, പ്രോജക്ട് ഓഫീസർ ഷീബാബെന്നി, പഞ്ചായത്ത് സീനിയർ ക്ലർക്ക് റീജ ഗോപൻ എന്നിവർ പരിപാടിക്കു നേതൃത്വം കൊടുത്തു.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി