Hot Posts

6/recent/ticker-posts

ക്ഷയരോഗ മുക്ത് ഭാരത് നൂറുദിന പരിപാടിക്ക് ജില്ലയിൽ തുടക്കം

കോട്ടയം: ജില്ലയിൽ ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതിന് ക്ഷയരോഗ മുക്ത് ഭാരത് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി രോഗം പിടിപെടാൻ സാധ്യതയുള്ളവരെ എല്ലാവരെയും പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇതിനു തദ്ദേശസ്വയംഭരണസ്ഥാപങ്ങൾ നിർലോഭമായി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളി​ൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
മുൻപ് ക്ഷയരോഗം ബാധിച്ചിട്ടുള്ളവർ, ക്ഷയരോഗികളുമായി അടുത്തിടപഴകിയിട്ടുള്ളവർ, പ്രമേഹ ബാധിതർ, പുകവലി ശീലമാക്കിയവർ, പോഷകാഹാരക്കുറവുള്ളവർ, മുതിർന്നവർ തുടങ്ങി രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെ കണ്ടെത്തി പരിശോധനയ്ക്കു വിധേയരാക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. ജില്ലയിൽ ഇത്തരത്തിൽ കുറഞ്ഞത് അറുപതിനായിരം പേരെയെങ്കിലും100 ദിവസം കൊണ്ട്  പരിശോധിക്കുകയാണ് ലക്ഷ്യം. മാർച്ച് 17 നു പരിപാടി സമാപിക്കും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ടി.ബി. ഓഫീസർ ഡോ. ബാബു വർഗീസ്, ആയുർവേദ ഡി.എം.ഒ. ഡോ. എസ്. ശ്രീലത, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. എ.വി. ഗായത്രി, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു.
തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് ക്ഷയരോഗ പരിശോധനകൾ നടത്തുന്നതിനുള്ള നിക്ഷയ് വാഹൻ എന്ന മൊബൈൽ യൂണിറ്റ്, ബോധവത്കരണ വാൻ എന്നിവയുടെ ഫ്‌ളാഗ് ഓഫ് കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിൽ ആറു മാസത്തേക്ക് 40 ക്ഷയരോഗികൾക്ക് പ്രതിമാസം 750 രൂപ വീതമുള്ള പോഷകാഹാര കിറ്റിനായി രണ്ടു ലക്ഷം രൂപ സ്‌പോൺസർ ചെയ്ത നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമായ കോട്ടയം സ്വദേശി രാജു മാക്കിലിനെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ ആദരിച്ചു.  
750 രൂപവീതം കുറഞ്ഞത് ആറു മാസത്തേക്ക് സംഭാവന ചെയ്യാൻ കഴിയുന്നവർക്ക് നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമായി ക്ഷയരോഗികൾക്ക് പോഷകാഹാരം നൽകുന്ന ഉദ്യമത്തിൽ ഭാഗമാകാം. ക്ഷയരോഗ ചികിത്സക്ക് മരുന്നു പോലെ തന്നെ പ്രധാനമാണ് പോഷകാഹാരം. നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർ പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാരെ ബന്ധപ്പെടുക.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു