Hot Posts

6/recent/ticker-posts

മള്ളിയൂർ ഗണേശസംഗീതോത്സവം 20ന് കൊടിയിറങ്ങും; സമാപന ദിനങ്ങളില്‍ വിരുന്ന് ഒരുക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീതജ്ഞര്‍

കോട്ടയം: മള്ളിയൂരിനെ ഭക്തിയില്‍ ആറാടിച്ച ഗണേശ സംഗീതോത്സവം കൊടിയിറങ്ങാന്‍ ഇനി ഏഴുനാള്‍.ഈണങ്ങളുടെ ഉത്സവത്തിന്റെ സമാപന ഏഴുനാളുകളില്‍ കച്ചേരി അവതരിപ്പിക്കുന്നത് ദക്ഷിണേന്ത്യയിലെ  പ്രശസ്തരായ കലാകാരന്മാരാണ്. ശാസ്ത്രീയ സംഗീത ആസ്വാദകര്‍ കാത്തിരിക്കുന്ന പ്രതിഭാ സമ്മേളനമായി ഇനിയുളള ദിനങ്ങളില്‍ മള്ളിയൂര്‍ മാറും. 
പ്രമുഖ സംഗീജ്ഞനും സംവിധായകനുമായ ശ്രീവല്‍സന്‍ ജെ മേനോന്‍. പ്രമുഖ യുവ സംഗീതജ്ഞന്‍ മധുരൈ എന്‍ ശിവഗണേശ്. മൃദംഗത്തിലെ വിസ്മയമായ ചെന്നൈ സായ് ഗിരിധര്‍ തുടങ്ങിയവര്‍ വേദിയിലെത്തും. ജനുവരി 16ന് തുടങ്ങിയ സംഗീതോത്സവത്തില്‍ രാഗമൂര്‍ത്തിയായ ഗണേശ സ്തുതികളാണ് പ്രധാനകൃതികളായി അവതരിപ്പിച്ചത്. 20ന്  ഇടപ്പള്ളി അജിത് കുമാര്‍ & തിരുവിഴ വിജു എസ് ആനന്ദിന്റെ വയലിന്‍ ഡ്യുയറ്റോടെ 60 ലധികം ദിവസത്തെ സംഗീതദിനങ്ങള്‍ക്ക് പരിസമാപ്തിയാവും. സംഗീതോത്സവത്തില്‍ ദിവസവും ക്ഷേത്ര ദീപാരധാനയ്ക്കു ശേഷം ഒരോ കച്ചേരികളായിരുന്നു അവതരിപ്പിച്ചത്.
സംഗീതമേഖലയില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ പ്രൊഫ. ശ്രീവല്‍സന്‍ ജെ മേനോന്‍ പുതുമ നിറഞ്ഞ സംഗീത ആല്‍ബങ്ങളും സംവിധാനം ചെയ്തു. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. കര്‍ണാടക സംഗീതത്തിലെ പ്രതിഭാസമ്പന്നായ കലാകാരനാണ് ശ്രീവല്‍സന്‍ ജെ മേനോന്‍. പിന്നണിഗായകന്‍ നടന്‍ എന്ന നിലകളിലും മേനോന്‍ ശ്രദ്ധേയനാണ്. 
ഏഴാം വയസില്‍ സംഗീതത്തില്‍ ഹരിശ്രീകുറിച്ചു സജീവമായ മധുരൈ ശിവഗണേശ് സി.ആര്‍ വൈദ്യനാഥന്റെ ശിഷ്യനാണ്. രണ്ടു പതിറ്റാണ്ടില്‍ നിരവധി പുരസ്‌കാരങ്ങളാണ് നേടിയത്.  2016 ലെ സംഗീത മധുര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍. സംഗീത കുടുംബത്തിലാണ് ജനനം. മുത്തച്ഛനാണ് ശിവ ഗണേശിലെ സംഗീതത്തെ കണ്ടെത്തി സാധനയിലൂടെ സ്ഫുടം ചെയ്ത് എടുത്തത്. ഇപ്പോള്‍  ചെന്നൈയില്‍ താമസം.
പ്രതിഭയും ജ്ഞാനവും സമന്വയിക്കുന്ന സായി ഗിരിധര്‍ ചെന്നൈ  പ്രഗത്ഭനായ മൃദംഗം വാദകനാണ്. താളത്തിലുളള അപാരമായ പ്രാവീണ്യവും പുതുമായാര്‍ന്ന സമീപനവും  അദ്ദേഹത്തിന്റെ കലാവിരുന്ന് വിസ്മയമാക്കുന്നു. പ്രശസ്തരായ ഗുരുക്കന്‍മാരുടെ കീഴില്‍ വര്‍ഷങ്ങളോളം പരിശീലനം നേടി. വേറിട്ട ശൈലിയും കലയോടുള്ള അര്‍പ്പണബോധവും സോളോ, പ്രകടനങ്ങളും സായിയെ സവിശേഷ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു.ജനുവരി 15 ബുധനാഴ്ച്ച കൃഷ്ണമൂര്‍ത്തി രാം നാഥ് കച്ചേരി അവതരിപ്പിക്കും.
ജനുവരി 16ശ്രീവത്സന്‍ ജെ മേനോന്‍, ഇടപ്പള്ളി അജിത് കുമാര്‍ (വയലിന്‍ ), ബാലകൃഷ്ണന്‍ കമ്മത്ത് ( മൃദംഗം), രതീഷ് തിരുനക്കര ( മുഹര്‍ ശംഖ് )
ജനുവരി 17മധുരൈ എന്‍ ശിവഗണേഷ്, കോട്ടയം ഹരിഹരൻ (വയലിന്‍), സായി ഗിരിധര്‍ ചെന്നൈ ( മൃദംഗം), വാഴപ്പള്ളി ആര്‍ കൃഷ്ണകുമാര്‍ ( ഘടം )
ജനുവരി 18സൂരജ് ലാല്‍ പൊന്‍കുന്നം, ഗോകുല്‍ ആലംകോട് ( വയലിന്‍), കെ വി പ്രസാദ് ചെന്നൈ ( മൃദംഗം), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ( ഘടം )
ജനുവരി 19അശ്വത് നാരായണ്‍, ഗോകുല്‍ ആലംങ്കോട് ( വയലിന്‍), കോട്ടയം ജി സന്തോഷ് കുമാര്‍ (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന്‍ (ഘടം),
ജനുവരി 20വയലിന്‍ ഡ്യൂയറ്റ്: ഇടപ്പള്ളി അജിത് കുമാര്‍ & തിരുവിഴ വിജു എസ് ആനന്ദ്, മന്നാര്‍ ഗുഡി എ ഈശ്വരന്‍(മൃദംഗം), തൃപ്പൂണിത്തുറ എന്‍ രാധാകൃഷ്ണന്‍ (ഘടം).


Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം