Hot Posts

6/recent/ticker-posts

129-ാമത് വാർഷികം വർണാഭമായി ആഘോഷിച്ച് പാലാ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ

പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 129- മത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  
ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന റെജി മാത്യു, ബാബു ജോസഫ്, മിനിമോൾ ബി എന്നീ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ റവ.ഡോ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. 
പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. 
വാർഡ് കൗൺസിലർ ബിജി ജോജോ, പി.റ്റി.എ പ്രസിഡൻ്റ് വി.എം. തോമസ്, പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ.റെജി തെങ്ങുമ്പള്ളിൽ, സെൽമ ജോർജ്, പ്രിൻസ് സെബാസ്റ്റ്യൻ, റെജി മാത്യു, ബാബു ജോസഫ്, മിനിമോൾ ബി.,ആഷ്ലിൻ മരിയ, സിറിയക് ഡയസ് എന്നിവർ പ്രസംഗിച്ചു. 
പൊതുസമ്മേളനത്തിന് ശേഷം മജീഷ്യൻ ജിസ്മോൻ മാത്യുവിൻ്റെ മാജിക് ഷോയും, കുട്ടികൾ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും