പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായാണ് കേരള കോൺഗ്രസ് (എം) ന് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിച്ചു വരികയായിരുന്നു. ഇത് മൂന്നാം പ്രാവശ്യമാണ് ബെറ്റി ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്. 
ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായും പ്രവർത്തിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവും കാഞ്ഞിരമറ്റം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും കേരള വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, അകലകുന്നം പഞ്ചായത്ത് പ്രസിഡണ്ട് സിന്ദു അനിൽ കുമാർ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി ജോർജ്, ബിനോയി നരിതൂക്കിൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, സാജൻ തൊടുക, ജോസ്.പി.ജോൺ, പ്രൊഫ.എം.കെ. രാധാകൃഷ്ണൻ, മാത്യു വർഗീസ്, മറിയാമ്മ എബ്രാഹം, അശോക് കുമാർ പുതുമന എന്നിവർ സ്വീകരണ യോഗത്തിൽ പ്രസംഗിച്ചു.



