Hot Posts

6/recent/ticker-posts

'കരുതൽ' ചിത്രീകരണം ഉഴവൂരിൽ ആരംഭിച്ചു

കുറവിലങ്ങാട്: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്നതും, സാബു ജെയിംസ് തിരുകഥയും ഛായാഗ്രഹണവും ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉഴവൂരിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ചു. 
ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി റവ ഫാ. അലക്സ് ആക്കപ്പറമ്പിൽ ആശീർവദിച്ച് കരുതൽ ടീമിന് കൈമാറി. 
ചടങ്ങിൽ കഥ-ഡയറക്ടർ ജോമി ജോസ് കൈപ്പാറേട്ട്, തിരക്കഥ- ക്യാമറാ സാബു ജയിംസ്, നായക വേഷം ചെയ്യുന്ന പ്രശാന്ത് മുരളി, സ്റ്റീഫൻ ചെട്ടിക്കൻ, വൈശാഖ് ശോഭന കൃഷ്ണൻ, മോളി പയസ്, വിവീഷ് വി. റോൾഡൻ്റ്, അൽഫോൻസ് ട്രിസ, റോബിൻ ജോൺസ്, സ്വരാജ് സോമൻ എന്നിവർ സന്നിഹിതരായിരുന്നു.
മാതാപിതാക്കളും മക്കളും തമ്മിൽ പരസ്പരമുള്ള കരുതൽ പ്രമേയമാക്കിയുള്ള കുടുംബ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉഴവൂർ, ഇരവിമംഗലം, മോനിപ്പള്ളി എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു