Hot Posts

6/recent/ticker-posts

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ചു അപകടം; യുവാവ് മരിച്ചു


വൈക്കം: വൈക്കത്ത് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മറ്റെയാൾക്ക് ഗുരുതര പരിക്ക്. മൂത്തേടത്ത് കാവ് - പൈനിങ്കൽ റൂട്ടിൽ വിറ്റോ ജംഗ്ഷന് സമീപം ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം. ടി.വി പുരം പാലക്കാട്ടുതറ വീട്ടിൽ ഹരിദാസിൻ്റെ മകൻ ശ്രീഹരി (24) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സഹോദരൻ കാശിനാഥൻ (22) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ ചികിത്സക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. സഹോദരങ്ങൾ സഞ്ചരിച്ച ഹിമാലയൻ മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു. പോസ്റ്റിൽ ഉരഞ്ഞുണ്ടായ തീപ്പെരിയെ തുടർന്ന് ബൈക്കിന് തീപിടിച്ച് പൂർണ്ണമായി കത്തി നശിച്ചു.
തീ പിടിച്ചതിനെ തുടർന്ന് ശ്രീഹരിയുടെ മുഖത്തും മറ്റും പൊള്ളലേറ്റ നിലയിലായിരുന്നു. വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ശ്രീഹരിയുടെ  മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്