Hot Posts

6/recent/ticker-posts

ഐഐഐടി കോട്ടയം സംഘടിപ്പിച്ച ICITIIT'25 വ്യവസായങ്ങളുടെ ഭാവിയിലേക്ക് വെളിച്ചം വീശി

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം സംഘടിപ്പിച്ച ICITIIT’25 അന്തർദേശീയ കോൺഫറൻസ് ഫെബ്രുവരി 21-22 തിയ്യതികളിൽ IIIT കോട്ടയം ക്യാമ്പസിൽ നടത്തി. Schneider Digital Grid-ന്റെ APAC Head - Partnerships ആയ ഹിരൺമോയ് മുഖോപാധ്യായ, പ്രൊഫ.എ.എം. മത്തായി (Emeritus Professor, McGill University) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വ്യവസായ മേഖലകളിലെ പ്രധാന മാറ്റങ്ങൾ
മുൻനിര വ്യവസായ നേതാവായ ഹിരൺമോയ് മുഖോപാധ്യായ, വ്യവസായ മേഖലകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, പ്രചോദനാത്മകമായ നൂതന രീതികൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ പങ്കുവച്ചു. വ്യവസായ മേഖലയിൽ ശ്രദ്ധിക്കേണ്ട നാലു പ്രധാന മാറ്റങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി:
1. ഡിജിറ്റലൈസേഷൻ: സുരക്ഷ, കാര്യക്ഷമത, ഉൽപ്പാദനക്ഷമത എന്നിവയിൽ നാഴികക്കല്ലായി മാറുന്നു. കൃത്രിമ ബുദ്ധിമുട്ട് (AI) ഡിജിറ്റലൈസേഷനെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുന്നതിൽ നിർണായകമാണ്.
2. കാലാവസ്ഥ മാറ്റങ്ങൾ: വ്യവസായങ്ങൾ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിനും, സുസ്ഥിരത ഉറപ്പാക്കുന്നതിനും കൂടുതൽ വൈദ്യുതീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്.3. ഉൾക്കൊള്ളൽ (Inclusivity): അർഹതയുള്ള തൊഴിൽശക്തിയുടെ അഭാവം വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രശ്നമാണ്. സർക്കാർ തൊഴിൽക്ഷമത മെച്ചപ്പെടുത്താൻ നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ്.
4. ഭൗതികരാഷ്ട്രീയ (Geo-Politics) പ്രഭാവം: Make in India പോലുള്ള പദ്ധതികൾ നൂതനത്വവും ഉത്പാദന സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിനുള്ള വേദിയാകുന്നു.ഗസ്റ്റ് ഓഫ് ഓണർ പ്രൊഫ. എ. എം. മത്തായി ഗണിതശാസ്ത്രത്തിന്റെ വ്യവസായ രംഗത്തുള്ള പ്രസക്തി വിശദീകരിച്ചു. മാറ്റങ്ങൾക്ക് കൈകൊടുക്കാനുള്ള മനോഭാവം, ശാസ്ത്രീയ അച്ചടക്കം എന്നിവ ആവശ്യമാണെന്നും വിദ്യാർത്ഥികൾ ഇക്കാര്യം ഉൾക്കൊള്ളണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.ICITIIT'25 കോഫറൻസിൽ ഗവേഷകരും, വ്യവസായ വിദഗ്ദ്ധരും, അക്കാദമിക് പ്രൊഫഷണലുകളും പങ്കെടുത്തു. ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്താൻ ഇത്തരം ചർച്ചകൾ നിർണ്ണായകമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്