Hot Posts

6/recent/ticker-posts

ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ

പാലാ: ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശ്രീനാരായണ പരമഹംസ ദേവന്റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ഭക്തിനിര്‍ഭരമായ പരിപാടികളോടെയാണ് നടക്കുന്നത്.  എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ പരിധിയിലുള്ള 49 ശാഖകളുടെ സഹകരണത്തോടു കൂടിയാണ് തിരു ഉത്സവം നടത്തുന്നത്.  
ഫെബ്രുവരി 6 ന് രാവിലെ നിര്‍മ്മാല്യദര്‍ശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, ഗുരുദേവ കൃതികളുടെ പാരായണം നിറമാല, പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും. രാത്രി 7 നും 7.30 നും ഇടയില്‍ നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി ജ്ഞാന തീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടർന്ന് വൈകുന്നേരം 8 മണിക്ക് വൈക്കം വിജയലക്ഷമി നയിക്കുന്ന ഗാനമേള.
ഫെബ്രുവരി 6 മുതൽ 11 വരെ എല്ലാ ദിവസവും ഉത്സവ ബലി, 11:00 മണിക്ക് ഉത്സവബലി ദര്‍ശനം മഹാപ്രസാദമൂട്ട്, എന്നിവ നടക്കും. ഫെബ്രുവരി 10ന് രാവിലെ 9.30ന് ഗുരുദേവന് പഞ്ചവിംശതി കലശാഭിഷേകം നടക്കും. രാത്രി 10.30 ന് പള്ളി നായാട്ടും നടക്കും. ഫെബ്രുവരി 6 ന്  രാവിലെ 11 മുതല്‍ മല്ലികശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗണ്‍ തുടങ്ങിയ ശാഖകളില്‍ നിന്നുള്ള കാവടി വരവ്, കാവടി അഭിഷേകം എന്നിവ നടക്കും.  
12.30 മുതൽ മഹാപ്രസാദമുട്ട്, 3.20ന് കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട് പുറപ്പാട്, വിലങ്ങു പാറ കടവില്‍ ആറാട്ട്, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം എന്നിവ നടക്കും. ആറാട്ട് ഘോഷയാത്രയ്ക്ക് ഇടപ്പാടി കവലയില്‍ ദേവസ്വം വക സ്വീകരണം നൽകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 
മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എം.എൻ ഷാജി മുകളേൽ (ദേവസ്വം പ്രസിഡണ്ട്), സുരേഷ് ഇട്ടിക്കുന്നേൽ (ദേവസ്വം സെക്രട്ടറി), സതീഷ് മണി (ദേവസ്വം വൈസ് പ്രസിഡണ്ട്), ദിലീപ് കുമാർ (ദേവസ്വം മാനേജർ), പി.എസ് ശാർങ് ധരൻ, എം.കെ ലവൻ, പി.എൻ വിശ്വംഭരൻ, സാബു കൊടുർ (ജനറൽ കൺവീനർ), സിബി ചിന്നൂസ് (കൺവീനർ) എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു