Hot Posts

6/recent/ticker-posts

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 6 ന്

മൂലമറ്റം: സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 5, 6 തീയതികളിൽ നടക്കും. 5 ന് രാവിലെ 10 ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ: തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും. 
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് കലാവിരുന്ന് അരങ്ങേറും. 6 ന് ഉച്ച കഴിഞ്ഞ് 1.30 മുതൽ സംഗീത - നൃത്ത അരങ്ങേറ്റം. 3 മണിക്ക് ജൂബിലി സമാപന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മാരക പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി ജൂബിലി സന്ദേശം നൽകി കൊടിമരം ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ: കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും കോർപ്പറേറ്റ് സെക്രട്ടറി ഫാ: ജോർജ് പുല്ലുകാലായിൽ നടത്തും. 
എ ഡി എം ഷൈജു പി ജേക്കബ് ജാലകം പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് വിനോദ്, വാർഡ് മെംബർ ഉഷ ഗോപിനാഥ്, എ.ഇ ഒ ആഷിമോൾ കുര്യാച്ചൻ, എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്ലാക്കൽ, എസ് എ ബി എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന ഞാറക്കാട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട്, പി.റ്റി .എ പ്രസിഡൻറ് സിനോയി താന്നിക്കൽ, എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും. സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയെയും മുൻ പി.റ്റി.എ പ്രസിഡൻ്റുമാരെയും ചടങ്ങിൽ ആദരിക്കും. പ്ലാറ്റിനം കൾച്ചറൽ ഗാല 25 ഉം അരങ്ങേറും.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു