Hot Posts

6/recent/ticker-posts

"യു.ഡി.എഫ് ഭരണം ഈരാറ്റുപേട്ടക്ക് വികസന കുതിപ്പേകി"; 2025-26 ലെ ജനകീയ ആസൂത്രണം വികസന സെമിനാർ നടന്നു

ഈരാറ്റുപേട്ട: കഴിഞ്ഞ നാല് വർഷത്തെ യു.ഡി.എഫ് ഭരണം നാട്ടിൽ വികസന വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു എന്ന് നഗരസഭ ചെയർപേഴ്സൻ  സുഹ്റ അബ്ദുൽ ഖാദർ. 
പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാഞ്ഞ റോഡുകൾ കോൺഗ്രൈറ്റ് ചെയ്തും ടാറിംഗ് നടത്തിയും സഞ്ചാരയോഗ്യമാക്കി, പഴയ കുടിവെള്ള പദ്ധതികൾ നവികരിച്ചും പുതിയ പദ്ധതികൾ തുടങ്ങിയും ജലക്ഷമത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞു, ആരോഗ്യ രംഗത്ത് പിന്നോക്ക പ്രദേശമായിരുന്ന ഇവിടെ കേന്ദ്ര സർക്കാരിന്റെ നഗര ജനകീയ അരോഗ്യ കേന്ദ്രം വടക്കേക്കരയിലും കിഴക്കേക്കരയിലും ഒരോന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞു, കൂടാതെ കാലയളവിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നും നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു. 
2025-26 ലെ ജനകീയ ആസൂത്രണം വികസന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണ ത്തോടെ കടുവാമൂഴിയിൽ ആരംഭിക്കുന്ന ഹുണാർ ഹബ്ബ് നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. പ്രെവറ്റ് ബസ് സ്റ്റാന്റ് പഴയ കെട്ടിടം പൊളിച്ച് നീക്കി. ആധുനിക സംവിധാനത്തോടെ പുതിയ കോപ്ലക്സ് പണി ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. 
വൈസ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്ല്യാസ് അധ്യ ക്ഷത വഹിച്ചു. സെക്രട്ടറി നാൻസി വർഗഗീസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ  കൗൺസിലർമാരായ നാസർ വെള്ളുപറമ്പിൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്, കെ സുനിൽ കുമാർ,  ഫാസില അബ്സാർ, സഹല ഫിർദവ്വ്സ്, എസ്.കെ. തൗഫൽ തുടങ്ങിയവർ സംസാരിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്