Hot Posts

6/recent/ticker-posts

മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കരാറും പാർട്ടി ധാരണയും പാലിക്കണം: കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി, മുഴുവൻ കേരള കോൺ (എം) കൗൺസിലർമാരും ചേർന്ന് ചെയർമാന് കത്ത് കൈമാറി

പാലാ: നഗരസഭയിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ചും മറ്റ് പദവികൾ സംബന്ധിച്ചും എൽ ഡി എഫി ലും കേരളാ കോൺഗ്രസ് എം ലും കൃത്യമായ ധാരണയും കരാറും ഉള്ളതാണന്നും അതനുസരിച്ച് മറ്റുള്ളവർ എല്ലാവരും കൃത്യമായി പാലിച്ചിട്ടുണ്ടന്നും ഷാജു തുരുത്തനും അപ്രകാരം ധാരണ പാലിക്കണമെന്നും പാലാ മുനിസിപ്പൽ കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി രേഖാമൂലം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള കത്ത് ചെയർമാന് നേരിട്ട് കൈമാറുകയും ചെയ്തു.
ഇതിൽ പാർട്ടിയും കൗൺസിലർമാരും ഒറ്റകെട്ടാണ്. കേരളാ കോൺഗ്രസ് എം  മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കേരളാ കോൺഗ്രസ് എം മുനിസിപ്പൽ പാർലമെൻ്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, തോമസ് പീറ്റർ, നീനാ ചെറുവള്ളി, ബൈജു കൊല്ലം പറമ്പിൽ, ജോസ് ചീരാംകുഴി, ബിജി ജോജോ, സാവിയോ കാവുകാട്ട്, ലീനാ സണ്ണി പുരയിടം, മായാപ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. കേരളാ കോൺഗ്രസ് എം ന് ഷാജു തുരുത്തൻ ഉൾപ്പെടെ 10 കൗൺസിലർമാരാണുള്ളത്. ഇതിൽ ഒൻപത് പേർ ഒപ്പിട്ടാണ് ഷാജു തുരുത്തൻ കരാർ പാലിച്ച് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 
എൽ.ഡി.ഫ് കൗൺസിലർമാർ പാലായിൽ ഒറ്റകെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അതിൽ നിരാശ പൂണ്ട പ്രതിപക്ഷത്തിലെ ചിലർ നടത്തുന്ന നാടകം കളിയാണ് സ്വതന്ത്ര അംഗം കൊണ്ടുവന്നിരിക്കുന്ന അവിശ്വാസം പ്രമേയം എന്നും യോഗം വിലയിരുത്തി. നഗരസഭയിലെ മുന്നണി കരാർ പ്രകാരം ആദ്യ രണ്ട് വർഷം ആൻ്റോ ജോസ് പടിഞ്ഞാറെക്കരയ്ക്കും തുടർന്ന് മൂന്നാം വർഷം സി.പി.എം പ്രതിനിധിക്കും നാലാം വർഷം ഷാജു തുരുത്തനും തുടർന്നുള്ള മാസങ്ങൾ തോമസ് പീറ്ററിനും അർഹതപ്പെട്ടതാണ്. 
പാർട്ടിയുടെ നേതാക്കന്മാരും ഷാജുതരുത്തൻ ഉൾപ്പെടെ പാർട്ടിയുടെ 10 കൗൺസിലർമാരും ഒപ്പിട്ട കൃത്യമായ  എഗ്രിമെൻ്റും ഇതിന് ഉള്ളതാണ് യെന്ന് പാർലമെൻ്ററി പാർട്ടി ലീഡർ ആൻ്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു മുൻഗാമികൾ എല്ലാവരും അത് പാലിച്ചിട്ടുണ്ട്. എഗ്രിമെൻ്റും പുറത്തുവിട്ടു. പാർട്ടിയിൽ സീനിയറായ ഷാജു തുരുത്തൻ പ്രതിപക്ഷത്തെ ചിലരുടെ കെണി തിരിച്ചറിയുമെന്നാണ് പ്രതീഷിക്കുന്നതെന്നും അവർ പറഞ്ഞു.ഉടൻ തന്നെ എ.ൽ.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് എൽ.ഡി.ഫ് പാർലമെൻ്ററി പാർട്ടി വിളിച്ച് ചേർക്കുമെന്ന് മുനിസിപ്പൽ എൽ.ഡി.ഫ് കൺവീനർ കൂടിയായ ബിജു പാലുപ്പടവൻ പറഞ്ഞു.
കരാർ പുറത്തുവിട്ട് കേരള കോൺ (എം), കരാറിൽ ഷാജു തുരുത്തനും ഒപ്പിട്ടിരുന്നു.



Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്